കണ്ണൂർ വിമാന താവളത്തിൽനിന്ന് 1.255 കിലോ സ്വർണവുമായി കാസർകോട് സ്വദേശി പിടിയിൽ
മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് ചൊവ്വാഴ്ച 1.255 കിലോ സ്വര്‍ണം പിടികൂടി. കാസർകോട് സ്വദേശി മുഹമ്മദ് കമറുദ്ദീനില്നിന്നാണ് 61 ലക്ഷം രൂപ മൂല്യമുള്ള സ്വര്‍ണം പിടികൂടിയത്.ഷാര്‍ജയില്‍നിന്ന് ഗോ എയര്‍ വിമാനത്തിലെത്തിയ മുഹമ്മദ് കമറുദ്ദീനെ കസ്റ്റംസ് പരിശോധനയില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്. പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണം ഇരുകാല്പാദത്തിനടിയിലും സോക്സിനുള്ളിലും ഒളിപ്പിച്ചുവെച്ചനിലയിലായിരുന്നു.