ജൈവ മാലിന്യം ഇനി റോഡില്‍ തള്ളേണ്ടഅവ ശേഖരിച്ച് തരം തിരിക്കാന്‍ ഉദുമ പഞ്ചായത്തില്‍ കെട്ടിടം തുറന്നു
പാലക്കുന്ന് : വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജൈവ മാലിന്യങ്ങൾ ഇനി അനാഥമായി തള്ളേണ്ട. അവ തരംതിരിച്ച് ക്ലീൻ കേരള കമ്പനിക്ക് കൈമാറാൻ ഉദുമ പഞ്ചായത്തിൽ കെട്ടിടമായി. സർക്കാരിന്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായി മാങ്ങാടിനടുത്ത വടക്കംതൊട്ടിയിൽ പണിത കെട്ടിടം സി. എച്ച്. കുഞ്ഞമ്പു എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി അധ്യക്ഷയായി. വൈസ് പ്രസിഡന്റ് കെ.വി. ബാലകൃഷ്ണൻ, സെക്രട്ടറി കെ.നാരായണൻ, ഓവർസീർ നാരായണൻ, ജില്ലാ പഞ്ചായത്ത് വികസന സമിതി സ്ഥിരം അധ്യക്ഷ ഗീതാകൃഷ്ണൻ, എം.ബീബി, പി. സുധാകരൻ, ചന്ദ്രൻ നാലാംവാതുക്കൽ, കെ.എ. മുഹമ്മദാലി, മേൽപ്പറമ്പ് പോലീസ് സി. ഐ. ഉത്തംദാസ്, ബി. ബാലകൃഷ്ണൻ, കെ.ബി.എം. ഷെരീഫ്, വൈ. കൃഷ്ണദാസ്, അഭിരാജ്, പുഷ്പലത, പി. കുമാരൻ നായർ, പി. നിധിൻ, കെ. വി. ഷജിൻ എന്നിവർ പ്രസംഗിച്ചു.