എം പി യുടെ ഇടപെടല്‍ രാജ്യത്തെ വിവിധ കേന്ദ്രസര്‍വ്വകലാശാലകളിലേക്കുള്ള പൊതുപ്രവേശന പരീക്ഷയ്ക്ക് കാസര്‍ഗോഡ് ജില്ലയില്‍ പരീക്ഷാകേന്ദ്രം അനുവദിച്ചു
കാസർകോട്: കാസർകോട് സ്ഥിതി ചെയ്യുന്ന കേന്ദ്ര സർവ്വകലാശാല ഉൾപെടെയുള്ള പന്ത്രണ്ടോളം കേന്ദ്ര സവ്വകലാശാല പൊതു പ്രവേശന പരീക്ഷക്ക് കാസറഗോഡ് ജില്ലയിൽ ആദ്യ ഘട്ടത്തിൽ പരീക്ഷ സെന്റർ അനുവദിച്ചിട്ടുണ്ടായിരുന്നില്ല.
ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു സർവ്വകലാശാലയുടെ പ്രവേശനത്തിനുള്ള പരീക്ഷക്ക് ജില്ലയിൽ സെന്റർ അനുവദിക്കാത്തത് ജില്ലയിൽ ഉന്നത വിദ്യാഭ്യാസം തേടുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വലിയ പ്രതിഷേധവും ആശങ്കയും ഉണ്ടായിരുന്നു. നിരവധിയായ വിദ്യാർഥികളും രക്ഷിതാക്കളും, വിദ്യാർത്ഥി,സാമൂഹിക സംഘടനകളും പ്രസ്തുത പ്രശ്നം എം പി യുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്ക് (NTA) കാസർകോട് ജില്ലയിൽ സെന്റർ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കത്ത് നൽകുകയും സമ്മർദ്ദം ചെലുത്തുകയും ചെയ്തിരുന്നു.
കേരളത്തിലെ മറ്റു സ്ഥലങ്ങളിൽ സെന്റർ അനുവദിച്ചപ്പോഴായിരുന്നു ജില്ലയോട് ഈ അവഗണന അധികൃതർ കാണിച്ചത്.
മുൻപ് മറ്റ് സെന്ററുകൾ തെരഞ്ഞെടുത്ത് അപേക്ഷ നൽകിയ എല്ലാ വിദ്യാർത്ഥികൾക്കും നിലവിൽ അപേക്ഷിച്ചിരിക്കുന്ന സെന്റർ മാറ്റി കാസറഗോഡ് സെന്റർ നൽകാനുള്ള അവസരവും നൽകിയിട്ടുണ്ട്. ഈ സൗകര്യം വിദ്യാർത്ഥികൾ പ്രയോജനപ്പെടുത്തണമെന്ന് എം പി പറഞ്ഞു.