സിദ്ധീഖ് ചേരങ്കൈ ഐഎൻഎല്ലിൽ നിന്നും രാജിവെച്ചു
കാസറഗോഡ്: ഐഎൻഎൽ നേതാവും കാസർഗോഡ് മുനിസിപ്പൽ കമ്മിറ്റി സെക്രട്ടറിയുമായ സിദ്ധീഖ് ചേരങ്കൈ ഐഎൻഎല്ലിൽ നിന്ന് രാജി വെച്ചു.
പാർട്ടിയിലെ ചേരിപ്പോരിനെ തുടർന്നാണ് രാജി. പാർട്ടി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാസിം ഇരിക്കൂർ വിഭാഗം മെമ്പർഷിപ്പ് കാമ്പയിനുമായി മുന്നോട്ട് പോയത് സിദ്ധീഖ് ഉൾപ്പെടെയുള്ള ഒരു പറ്റം നേതാക്കൾ ചോദ്യം ചെയ്തിരുന്നു. ഈ രീതിയിൽ പാർട്ടിയിൽ തുടർന്ന് പോവുന്നതിൽ പ്രയാസമുണ്ടെന്നും, ദേശീയ സംസ്ഥാന രാഷ്ട്രീയത്തിൽ ഐഎൻഎല്ലിനു പ്രസക്തി നഷ്ടപ്പെട്ടു കൊണ്ടിരിക്കയാണെന്നും, ചേരങ്കൈ ശാഖാ കമ്മിറ്റിക്ക് ഉചിതമായ തീരുമാനം കൈക്കൊള്ളാമെന്നും അദ്ധേഹം ശബ്ദസന്ദേശത്തിലൂടെ അറിയിച്ചു