50 ലക്ഷം രൂപയുടെ എംഡിഎംഎയുമായി യുവാവ് കോഴിക്കോട്ട് അറസ്റ്റിൽ
കോഴിക്കോട് പാലാഴിയില്‍ 50 ലക്ഷം രൂപയുടെ എംഡിഎംഎ യുമായി യുവാവ് എക്സൈസ് സംഘത്തിന്‍്റെ പിടിയില്‍. നിലമ്ബൂര്‍ സ്വദേശി 22 കാരന് ഷൈന്‍ ഷാജിയാണ് അറസ്റ്റിലായത്.യുവാവ് സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു.
ആലുവയില്‍ നിന്ന് എത്തിച്ചതാണ് മയക്കുമരുന്നെന്ന് ഷൈന്‍ ഷാജി മൊഴി നല്കി. കോഴിക്കോട് നിശാപാര്‍ട്ടി സംഘത്തെ ലക്ഷ്യമിട്ടാണ് എംഡിഎംഎഎത്തിച്ചതെന്ന് എക്സൈസ് അറിയിച്ചു.
ഓണം സ്പെഷ്യല്‍ ഡ്രൈവിന്്റെ ഭാഗമായി ഫറോക്ക് എക്സൈസും കോഴിക്കോട് എക്സൈസ് ഇന്‍്റലിജന്‍സും ചേര്‍ന്ന് നടത്തിയ വാഹന പരിശോധനയിലാണ് എംഡിഎംഎയുമായി യുവാവ് പിടിയിലായത്.