മാപ്പിള ലഹള വര്‍ഗീയ കലാപമായിരുന്നുവെന്ന് ആദ്യം പറഞ്ഞത് ഇന്ദിരാഗാന്ധി സര്‍ക്കാര്‍; കോണ്‍ഗ്രസുകാര്‍ ഇത്രയെങ്കിലും അറിയണമെന്ന് ശ്രീജിത്ത് പണിക്കര്‍
തിരുവനന്തപുരം: മാപ്പിള ലഹളയെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി അംഗീകരിക്കാന്‍ കഴിയില്ലെന്നും അതൊരു വര്‍ഗീയ കലാപമായിരുന്നുവെന്നും ആദ്യം പറഞ്ഞത് ഇന്ദിരാ ഗാന്ധി സര്‍ക്കാരാണെന്ന് ശ്രീജിത്ത് പണിക്കര്‍. മലബാര്‍ കലാപത്തെ സ്വാതന്ത്ര്യസമരമായി പരിഗണിച്ച് അതില്‍ പങ്കെടുത്തവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പെന്ഷന് നല്‍കണമെന്ന് 1973 ഓഗസ്റ്റില്‍ സി.കെ. ചന്ദ്രപ്പന് പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു. എന്നാല്‍ അത് സാദ്ധ്യമല്ലെന്ന് ഇന്ദിരാ ഗാന്ധി മന്ത്രിസഭയിലെ ആഭ്യന്തരമന്ത്രി ഉമാശങ്കര്‍ ദീക്ഷിത് മറുപടി പറഞ്ഞു. സ്വാതന്ത്ര്യസമര സേനാനികളായി ആള്‍ക്കാരെ പരിഗണിക്കാനുള്ള ഒരേയൊരു അടിസ്ഥാനതത്വം വിദേശഭരണത്തില്‍ നിന്നുള്ള ഭാരതത്തിന്റെ മോചനത്തിനായി അവര്‍ പരിശ്രമിച്ചോ എന്നതു മാത്രമാണ്. മാപ്പിള കലാപത്തിന്റെ ചരിത്രം കേന്ദ്രസര്‍ക്കാര്‍ പരിശോധിച്ചതില്‍ നിന്നും സ്വാതന്ത്ര്യസമരമായി പരിഗണിക്കണമെന്ന താല്പര്യത്തിനു വിരുദ്ധമാണ്. അടിസ്ഥാനപരമായും വസ്തുതാപരമായും അതൊരു വര്‍ഗീയ കലാപം ആയിരുന്നു എന്നും ഉമാശങ്കര്‍ ദീക്ഷിത് പറഞ്ഞതായി ശ്രീജിത്ത് ഫേസ്ബുക്കില്‍ കുറിച്ചു.
ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്
മാപ്പിളലഹളയെ വെള്ളപൂശുന്ന കേരളത്തിലെ കോണ്‍ഗ്രസുകാര്‍ ഇത്രയെങ്കിലും അറിയണം. മലബാര്‍ കലാപത്തെ സ്വാതന്ത്ര്യസമരമായി പരിഗണിച്ച് അതില്‍ പങ്കെടുത്തവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പെന്ഷന് നല്‍കണമെന്ന് 1973 ഓഗസ്റ്റില്‍ സി കെ ചന്ദ്രപ്പന് പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു. എന്നാല്‍ അത് സാധ്യമല്ലെന്ന് ഇന്ദിരാ ഗാന്ധി മന്ത്രിസഭയിലെ ആഭ്യന്തരമന്ത്രി ഉമാശങ്കര്‍ ദീക്ഷിത് മറുപടി പറഞ്ഞു.
സംവാദത്തിന്റെ രേഖകള്‍ നിങ്ങള്‍ക്കും പരിശോധിക്കാം. പാര്‍ലമെന്റ് സൈറ്റിലെ രേഖയുടെ ലിങ്ക് ചുവടെ. ജേര്‍ണല്‍ ഓഫ് പാര്‍ലമെന്ററി ഇന്‍ഫര്‍മേഷന്‍ വോള്യം 19, നമ്ബര്‍ 4. പേജ് 1074. പ്രസിദ്ധീകരിച്ചത് ഒക്ടോബര്‍ 1973ല്‍.
ഇതില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി പറയുന്നു: “സ്വാതന്ത്ര്യസമര സേനാനികളായി ആള്‍ക്കാരെ പരിഗണിക്കാനുള്ള ഒരേയൊരു അടിസ്ഥാനതത്വം വിദേശഭരണത്തില്‍ നിന്നുള്ള ഭാരതത്തിന്റെ മോചനത്തിനായി അവര്‍ പരിശ്രമിച്ചോ എന്നതു മാത്രമാണ്. മാപ്പിള കലാപത്തിന്റെ ചരിത്രം കേന്ദ്രസര്‍ക്കാര്‍ പരിശോധിച്ചു. മഹാത്മാഗാന്ധിയുടെ പ്രസ്താവനകള്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രമേയങ്ങള്‍, രേഖപ്പെടുത്തപ്പെട്ട പ്രസ്താവനകള്‍, [രമേഷ് ചന്ദ്ര] മജുംദാര്‍ ആദിയായ പ്രസിദ്ധ ചരിത്രകാരന്മാരുടെ ഗവേഷണം എന്നിവയും പരിശോധിച്ചു. അനിഷേധ്യമായ ഈ തെളിവുകളെല്ലാം മാപ്പിള കലാപത്തെ സ്വാതന്ത്ര്യസമരമായി പരിഗണിക്കണമെന്ന താല്പര്യത്തിനു വിരുദ്ധമാണ്. അടിസ്ഥാനപരമായും വസ്തുതാപരമായും അതൊരു വര്‍ഗീയ കലാപം ആയിരുന്നു.”
ചുരുക്കിപ്പറഞ്ഞാല്‍, മാപ്പിളലഹളയെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി അംഗീകരിക്കാന്‍ കഴിയില്ലെന്നും അതൊരു വര്‍ഗീയ കലാപമായിരുന്നുവെന്നും ആദ്യം പറഞ്ഞ സര്‍ക്കാര്‍ ഇപ്പോഴത്തേതല്ല; ഇന്ദിരാ ഗാന്ധിയുടേതാണ്, കോണ്‍ഗ്രസിന്റേതാണ്. അത് വെളുപ്പിച്ചെടുക്കാന്‍ എക്സ്റ്റീരിയര്‍ പെയിന്റ് എത്ര കോട്ട് അടിച്ചിട്ടും കാര്യമില്ല.