മുംബൈ: മഹാരാഷ്ട്രയിൽ; പുതിയ മൂന്നുവീൽ കാർ എതുവരെ പോകുമെന്ന് കാണാമെന്ന് ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ ബി.ജെ.പി നേതാവ് പൂനം മഹാജന്റെ പ്രതികരണം. മഹാരാഷ്ട്ര മുഖ്യമന്ത്രിയായ ഉദ്ധവിന് അഭിനന്ദനങ്ങൾ . അവരുടെ മുചക്ര കാർ എത്ര ദൂരം പോകുമെന്ന് നമുക്ക് നോക്കാം. ശരദ് പവാർ രൂപീകരിച്ച ഈ അവിശുദ്ധ സഖ്യത്തിൽ കോണ്‍ഗ്രസിന് ഒരു പങ്കുമില്ല. അവർ ഡൽഹിയിലിരുന്ന് വെറുതെ എല്ലാം കാണുകയാണെന്ന് പൂനം പരിഹസിച്ചു. ത്രികക്ഷി സഖ്യത്തിന് ആയുസ് കുറവാണെന്നും പൂനം വ്യക്തമാക്കി
ബിജെപിയുടെ തണലിൽ നിന്ന് വിജയിച്ച ശേഷം ശിവസേന ജനവിധിയെ വഞ്ചിച്ചുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നലെ വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോസ്റ്ററുകളയച്ച് പ്രചാരണം നടത്തിയാണ് ശിവസേന സ്ഥാനാർത്ഥികൾ വിജയിച്ചത്. ആദിത്യ താക്കറയുടെ പ്രചരണത്തിന്റെ ചിത്രങ്ങൾ അടക്കം ഇതിന് ഉദാഹരണമാണ്. ഒരു സർക്കാരുണ്ടാക്കാനായി ബിജെപിയുടെ പ്രത്യയശാസ്ത്രത്തിലിട്ടു വീഴ്ച ചെയ്യില്ലെന്നും. അജിത് പവാറിനെതിരായ ഒരു കേസും റദ്ദാക്കിയിട്ടില്ലന്നും അമിത് ഷാ വ്യക്തമാക്കി. മാധ്യമങ്ങൾ വ്യാജ പ്രചരണങ്ങൾ അഴിച്ചുവിടുകയാണ് അജിത് പവാറിനെതിരായ ആരോപണങ്ങളൊന്നും ഉപേക്ഷിച്ചിട്ടില്ലന്നും അദേഹം വ്യക്തമാക്കി. ബിജെപി പവാറിന്റെ അടുത്തേക്ക് പോയില്ല, അജിത് പവാർ ഞങ്ങളുടെ അടുത്തേക്ക് വരുകെയായിരുന്നുവെന്നും അദേഹം പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പിന് മുന്‍പ് ഉണ്ടായിരുന്ന പല ധാരണകളും തകർത്തവർ ഇന്ന് തങ്ങൾക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. ശിവസേന മഹാരാഷ്ട്രയുടെ ജനവിധിയെയാണ് അപമാനിച്ചു.ആദർഷങ്ങളെ ഇല്ലാതാക്കി മൂല്യങ്ങളെ തകര്‍ക്കുന്ന മൂന്നുപാർട്ടികളും ചേർന്നാണ് ഇപ്പോൾ സർക്കാർ ര്രൂപീകരിക്കുന്നത് മുഖ്യമന്ത്രിപദവി സംബന്ധിച്ച് ശിവസേനക്ക് യാതൊരു ഉറപ്പും മുന്‍പ് ബിജെപി നൽകിയിരുന്നില്ലെന്നും അമിത് ഷാ വ്യക്തമാക്കിയിരുന്നു .