മലപ്പുറം സ്വദേശിയെ കാറിൽ തട്ടി കൊണ്ടുപോയി കർണ്ണാടകയിലെ റോഡരികിൽ തള്ളിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ
ബേക്കൽ : ഒരു മാസം മുമ്പ് യുവാവിനെ തട്ടിക്കൊണ്ടുപോയി വില കൂടിയ കാറും പണവും വാച്ചും ഐഫോണും കവര്‍ന്ന കേസില്‍ ഒരു പ്രതിയെ കൂടി ബേക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു. ഉദുമ പാക്യാരയിലെ ഇംതിയാസി(30)നെയാണ് തിങ്കളാഴ്ച പാലക്കുന്നില്‍ വെച്ച് സി.ഐ. വി.പി. വിപിന്‍, എസ്.ഐ. ജോണ്‍, എ.എസ്.ഐ. പ്രസാദ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ സുധീര്‍ ബാബു, റോജന്‍ എന്നിവര്‍ അറസ്റ്റ് ചെയ്തത്. ഈ കേസില്‍ നേരത്തെ പൂച്ചക്കാട് സ്വദേശി താജുദ്ദിനെ (40) നെ അറസ്റ്റ് ചെയ്തിരുന്നു.
പണമിടപാടുമായി ബന്ധപ്പെട്ട തർക്കമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് ആദ്യം പുറത്തുവന്ന റിപ്പോർട്ടുകളിൽ ഉണ്ടായിരുന്നത് . ഉദുമ പള്ളത്തെ കോടംകൈ ലോഡ്ജിൽ താമസിക്കുകയായിരുന്ന അൻവറിനെ ബുധനാഴ്ച പുലർച്ചെ 12.15 മണിക്കാണ് നിലവിൽ പാക്യര പ്രദേശത്ത് താമസിച്ചു വരുന്ന താജുദ്ധീൻ ഇല്ലിയാസ് എന്ന ഇമതിയാസ് , അർഷാദ്, റഷീദ് അമ്പലത്തറ കോട്ടപ്പാറ സ്വദേശി നവാസും ഉൾപ്പടെ പന്ത്രണ്ടോളം വരുന്ന സംഘം കത്തി കാണിച്ചു കൊല്ലുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി, കൂടെയുണ്ടായിരുന്ന സുഹൃത്ത് നാസറിന്റെ ഹുൺഡായ് ക്രേറ്റ കാറിൽ അൻവറിനെ തട്ടികൊണ്ടുപോയന്ന വിവരമാണ് ആദ്യം പുറത്തു വന്നത് എന്നാൽ ബി എൻ സി ഇത് മയക്ക് മരുന്നുമായി ബന്ധപ്പെട്ട് ഉണ്ടായ വിഷയമാണെന്ന് വ്യക്തമായി വാർത്ത നൽകിയിരുന്നു .
മലപ്പുറം കൊണ്ടോട്ടി സ്വദേശി അൻവർ മയക്കുമരുന്നായ മെത്തലീൻ ഡയോക്സി മെത് ആംഫ്റ്റമൈൻ എന്ന എം ഡി എം ( കല്ല്) ഇടപടുമായാണ് കാസറകോട് ഉദുമയി എത്തുന്നത് .ഇമതിയാസിനോട് മയക്കുമരുന്ന് ആവിശ്യമുണ്ടോ എന്ന് അന്വേഷിച്ച് വന്ന ഫോണുകളിലൂടെയാണ് സംഭവത്തിന്ന് തുടക്കം കുറിക്കുന്നത് അൻവറുമായി ബന്ധപ്പെട്ട ആളാണ് ഇവർക്ക് ഫോൺ ചെയ്തത് . മൊത്തവിപണിയിൽ 154000 രൂപയുടെ എം ഡി എം മയക്ക് മരുന്നുണ്ടെന്ന് അറിച്ചപ്പോൾ ഇത്ര വലിയ ക്വാണ്ടിറ്റി തങ്ങൾക്ക് ആവിശ്യമില്ലെന്നും കുറച്ച് മതിയെന്നും ഫോൺവിളിച്ച വ്യക്തിയെ അറിയിക്കുന്നു .ഇതോടെ കച്ചവടം അലസിപ്പോയെങ്കിലും മലപ്പുറം സ്വദേശിയുടെ കയ്യിൽ പണവും മയക്കുമരുന്നു ഉണ്ടെന്ന് മനസിലാക്കിയ ഇവർ അത് തട്ടിയെടുക്കാനുള്ള പദ്ധതി തയ്യാറാക്കുന്നു .തുടർന്ന് പന്ത്രണ്ടോളം വരുന്ന സംഘവുമായി ഹോട്ടലിലെത്തുകയും ഭീക്ഷണിപ്പെടുത്തി മയക്കുമരുന്ന് ആവിശ്യപെടുകയും ചെയ്തു .എന്നാൽ മയക്കുമരുന്ന് തൻ്റെ കൈവശമില്ലെന്നും കർണാടകയിൽ നിന്ന് വാങ്ങികേട്ടതാണെന്നും അറിയിച്ചതോടെയാണ് അൻവറിനെ സംഘം തട്ടിക്കൊണ്ടുപോകുന്നത്.ഒന്നെങ്കിൽ മയക്കുമരുന്ന് വാങ്ങിക്കാൻ വച്ച പണമോ മയക്കുമരുന്നോ കൈക്കലാക്കാൻ ഉദ്ദേശിച്ചാണ് തട്ടികൊണ്ടുപോയത് എന്നാൽ സംഭവം പോലീസ് അറിഞ്ഞതോടെയാണ് എല്ലാം പാളിപോയത്