ജാതി തമ്മിൽ ചേർന്നില്ല കാമുകിക്ക് വീട്ടുകാർ മറ്റൊരു ആലോചന ഉറപ്പിച്ചതോടെ പ്രോകോപിതനായ കാമുകൻ കാമുകിയെ കഴുത്ത് മുറിച്ചു കൊലപ്പെടുത്തി സ്വയം കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്തു.
ഉഡുപ്പി : പ്രണയ തകർച്ചയെ തുടർന്നുണ്ടായ വാക്ക് തർക്കത്തിനൊടുവിൽ കാമുകിയുടെ കഴുത്തു മുറിച്ച് കൊലപ്പെടുത്തിയ ശേഷം കാമുകൻ സ്വയം കഴുത്ത് മുറിച്ചു ആത്മഹത്യ ചെയ്തു . തിങ്കളാഴ്ച സന്തേകാട്ടെ ദേശീയപാതയിലാണ് ദാരുണമായ സംഭവം അരങ്ങേറിയത് .
അംബാഗിലുവിനടുത്ത് കക്കുഞ്ഞിൽ താമസിക്കുന്ന വിറ്റൽ ഭണ്ഡാരിയുടെയും സുശീല ദമ്പതികളുടെയും മകൾ സൗമ്യശ്രീ (28) അക്രമത്തെ തുടർന്ന് മരണപ്പെട്ടു . അലവൂർ രാംപുര സ്വദേശിയായ സന്ദേശ് കുലാലിനെ (28) ഗുരുതരാവസ്ഥയിൽ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല . നഗരത്തിലെ ഒരു മെഡിക്കൽ ഷോപ്പിന്റെ കമ്പ്യൂട്ടർ ഓപ്പറേറ്ററാണ് ഇദ്ദേഹം .
സന്ദേശ് കുലാലും സൗമ്യശ്രീയും കഴിഞ്ഞ എട്ട് വർഷത്തോളമായി പരസ്പരം പ്രണയത്തിലായിരുന്നു. ജാതിയും മറ്റ് വ്യത്യാസങ്ങളും കാരണം മാതാപിതാക്കൾ ഇവരുടെ വിവാഹത്തിന് സമ്മതിച്ചില്ല.മാത്രമല്ല മൂഡ്ബിദ്രിയിലെ ഒരു യുവാവിനൊപ്പം സൗമ്യശ്രീയുടെ വിവാഹനിശ്ചയ ചടങ്ങ് നടത്തിയതോടെ രോഷാകുലനായ സന്ദേശ് സൗമ്യശ്രീയുമായി വഴക്കിടുകയും ചെയ്തു .
തിങ്കളാഴ്ച വൈകുന്നേരം, സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന സൗമ്യശ്രീയെ മോട്ടോർ ബൈക്കിൽ സന്ദേശ് പിന്തുടർന്നു ദേശീയപാതയിൽ തടഞ്ഞു നിർത്തി . തുടർന്ന് വാക്കുതർക്കമുണ്ടാക്കുകയും സന്ദേഷ് തന്റെ ബാഗിൽ ഒളിപ്പിച്ചിരുന്ന കത്തി എടുത്ത് സൗമ്യശ്രീയുടെ കഴുത്തിന് കുത്തുകയും തുടർന്ന് അതേ കത്തി ഉപയോഗിച്ച് സ്വയം കഴുത്ത് മുറിക്കുകയും ചെയ്തു.നിലവിളി കേട്ട് എത്തിയ നാട്ടുകാർ ഇരുവരെയും മണിപ്പാലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സൗമ്യശ്രീ മരണപ്പെടുകയായിരുന്നു . സന്ദേഷിന്റെ നില ഗുരുതരമാണെങ്കിലും ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതർ ആദ്യം പറഞ്ഞിരുന്നെങ്കിലും ഇന്ന് രാവിലെയോടെ മരണപ്പെടുകയായിരുന്നു . .
സംഭവ സ്ഥലത്തുനിന്ന് ഇരുവരുടെയും ഇരുചക്രവാഹനങ്ങൾ, ഒരു ബാഗ്, കത്തി തുടങ്ങിയവ പോലീസ് കണ്ടെടുത്തു. ജില്ലാ പോലീസ് സൂപ്രണ്ട് വിഷ്ണുവർധൻ, അഡീഷണൽ പോലീസ് സൂപ്രണ്ട്, കുമാർ ചന്ദ്ര, ഉഡുപ്പി ടൗൺ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ പ്രമോദ് കുമാർ സംഭവ സ്ഥലതെത്തി .
തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് സൗമ്യശ്രീയുടെ പോസ്റ്റ്മോർട്ടം നടത്തിയത് ,ഇന്ന് ഉച്ചയ്ക്ക് ശേഷം സന്ദേശിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തുമെന്നും പോലീസ് പറഞ്ഞു. സൗമ്യശ്രീയുടെ രണ്ട് സഹോദരന്മാർ വിദേശത്താണ് ജോലി ചെയ്യുന്നത് . അച്ഛന് അസുഖ ബാധിതനായി കിടപ്പിലാണ്