പൊതു സ്ഥലത്ത് മദ്യപിക്കുന്നത് തടഞ്ഞ പോലീസിനെതീരെ ആക്രമണം .ഹൊസ്ദുർഗ് എസ്. ഐ ശ്രീജേഷിൻ പരിക്കേറ്റു . സഹോദരങ്ങൾ അറസ്റ്റിൽ; പത്ത് പേർക്കെതിരെ കേസ്
കാഞ്ഞങ്ങാട്: പോലീസ് പട്രോളിംഗിനിടെ പൊതു സ്ഥലത്ത് മദ്യപിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസിനെ പത്തംഗ സംഘം ആക്രമിച്ചു . ഹൊസ്ദുർഗ് എസ്. ഐ ശ്രീജേഷ് കണ്ടോത്തിനെ സംഘം തള്ളിയിട്ടതിനെ തുടർന്ന് പരിക്കേറ്റു.
മദ്യപസംഘത്തിലെ സഹോദരങ്ങളായ ആവിക്കര ബല്ലയിലെ നന്ദനത്തിൽ മുരളീധരന്റെ മകൻ ശരത് മുരളി (30), സഹോദരൻ ശ്യാം മുരളി (23) എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു. അറസ്റ്റി ലായ പ്രതികളെ ഹൊസ്ദുർഗ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റെ ചെയ്തു.
ഇന്നലെ വൈകുന്നേരം കാഞ്ഞങ്ങാട് ആവിക്കരയിലാണ് സംഭവം. അക്രമത്തിൽ പരിക്കേറ്റ എസ്.ഐ.യെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് കൂടുതൽ പോലീസുമായി സ്ഥലത്തെത്തിയ ഹൊസ്ദുർഗ് ഇൻസ്പെക്ടർ കെ.പി.ഷൈനിന്റെ നേതൃത്വ ത്തിൽ ലാത്തിവീശിയാണ് മദ്യലഹരിയിലായിരുന്ന അക്രമികളെ തുരത്തിയത്. സംഭവുമായി ബന്ധപ്പെട്ട് കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനും പോലീസിന്റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും അന്യായമായി സംഘം ചേർന്നതിനും എസ്.ഐയെ ത ള്ളിയിട്ട് പരിക്കേൽപ്പിച്ചതിനും ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പത്ത് പേർക്കെതിരെ പോലീസ് കേസെടു ത്തിട്ടുണ്ട്.സംഭവം വഴിതിരിച്ചു വിടുവാൻ ചിലർ ശ്രമിച്ചെങ്കിലും .