ഇന്ത്യയിൽ വീണ്ടും ഒരു മരട് : 40 നിലയുടെ ഇരട്ട ഫ്ലാറ്റ് സമുച്ചയം പൊളിക്കണമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ നോയിഡയില്‍ അനധികൃത നിര്‍മാണം പൊളിച്ചു നീക്കണമെന്ന് സുപ്രീംകോടതി. 40 നിലകളുള്ള ഇരട്ട ഫ്ലാറ്റ് സമുച്ചയം പൊളിച്ചു നീക്കാനാണ് ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഡ്, എം.ആര് ഷാ എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടത്. ഇതോടെ അനധികൃത നിര്‍മാണത്തിന്റെ പേരിൽ രാജ്യത്ത് പൊളിക്കപെടുന്ന ഏറ്റവും വലിയ കെട്ടിടം ഇതായിത്തീരും .
നോയിഡ അധികൃതരും നിര്‍മാണ കമ്ബനിയായ സൂപ്പര്‍ടെകും തമ്മില്‍ അവിശുദ്ധ ബന്ധമുണ്ടെന്നും കോടതി വിമര്‍ശിച്ചു. ഫ്ലാറ്റുകള്‍ വാങ്ങിയവരുടെ പണം രണ്ടുമാസത്തിനകം നിര്‍മാതാക്കള്‍ തിരിച്ചു നല്‍കണം. ഫ്ലാറ്റ് സമുച്ചയം പൊളിച്ചു നീക്കാനുള്ള ചെലവ് നിര്‍മാണ കമ്പനി വഹിക്കണമെന്നും കോടതി ഉത്തരവിട്ടു.