പരിചയം നടിച്ച് വീട്ടിലെത്തിയ യുവാവ് വയോധികന്റെ ഫോണും പണവും കവർന്നു
ഉദുമ: പരിചയം നടിച്ച് വീട്ടിലെത്തിയ യുവാവ് വയോധികെൻറ പണവും മൊബൈൽ ഫോണും കവർന്നു. പെരിയ മൂന്നാം കടവിൽ വാടകക്ക് താമസിക്കുന്ന കോട്ടയം സ്വദേശി ജെയിംസ് തോമസിെൻറ വീട്ടിലാണ് കവർച്ച നടന്നത്. കഴിഞ്ഞദിവസം ജെയിംസ് താമസിക്കുന്ന വീട്ടിലെത്തിയ യുവാവ്, ജെയിംസുമായി പരിചയം നടിക്കുകയും അപ്പുറത്തെ കടയിൽ പോയി ജയിംസിനുവേണ്ട സാധനങ്ങൾ വാങ്ങിക്കൊടുക്കുകയും ചെയ്തു. പിന്നീട് അന്വേഷിക്കുമ്പോഴാണ് 1200 രൂപയും മൊബൈൽ ഫോണും കാണാതായതായി മനസ്സിലായത്. സംഭവത്തിൽ ബേക്കൽ പൊലീസ് കേസെടുത്തു.