സുപ്രീം കോടതിയിൽ ചരിത്രമൂഹൂർത്തം, ആദ്യമായി ഒൻപത് പുതിയ ജഡ്ജിമാർ സത്യപ്രതിജ്ഞ ചെയ്തു
ന്യൂഡൽഹി: കേരളാ ഹൈക്കോടതി ജസ്റ്റിസ് സി ടി രവികുമാർ ഉൾപ്പെടെ ഒൻപതു പേർ സുപ്രീം കോടതി ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയത് സ്ഥാനമേറ്റെടുത്തു. ഇതാദ്യമായാണ് ഒൻപതു പേർ ഒരുമിച്ച് സുപ്രീം കോടതി ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയത് സ്ഥാനമേറ്റെടുക്കുന്നത്. സുപ്രീം കോടതി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് എൻ വി രമണ സത്യവാചകം ചൊല്ലികൊടുത്തു.പുതിയ ഒൻപത് ജഡ്ജിമാരിൽ മൂന്ന് പേർ വനിതകളാണ്. കർണാടക ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് എ എസ് ഓക, ജസ്റ്റിസ് ബി വി നാഗരത്ന, തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹിമ കോഹ്ലി, ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിക്രം നാഥ്, സിക്കിം ചീഫ് ജസ്റ്റിസ് ജെ കെ മഹേശ്വരി, കേരള ഹൈക്കോടതി ജസ്റ്റിസ് സി ടി രവികുമാർ, മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് എം എം സുന്ദ്രേഷ്, ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്റ്റിസ് ബെലാ എം ത്രിവേദി, മുതിർന്ന അഭിഭാഷകൻ പി എസ് നരസിംഹ എന്നിവരടങ്ങുന്നതാണ് പുതിയ ഒമ്പത് ജഡ്ജിമാർ.ഇതിൽ ജസ്റ്റിസ് ബി വി നാഗരത്ന അടുത്ത മാസം 25ന് സുപ്രീം കോടതി ചീഫ് ജസ്റ്റ്സ് ആയി സ്ഥാനമേറ്റെടുക്കും. സുപ്രീം കോടതിയുടെ ചരിത്രത്തിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ് ആയിരിക്കും ബി വി നാഗരത്ന. 2027 ഒക്ടോബർ വരെയാണ് കാലാവധി.