നിർമാണത്തിലിരുന്ന കെട്ടിടത്തിന് മുകളിൽ സുഹൃത്തിന്റെ ജന്മദിനം ആഘോഷിക്കുന്നതിനിടെ യുവാവ് വീണ് മരിച്ചു. , സംഭവത്തിൽ ദുരൂഹത
കട്ടപ്പന : കട്ടപ്പന ടൗണിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിന് മുകളിൽ സുഹൃത്തിന്റെ ജന്മദിനം ആഘോഷിക്കുന്നതിനിടെ യുവാവ് വീണ് മരിച്ചു. കട്ടപ്പന ലബ്ബക്കട പുളിക്കൽ ജോസിന്റെ മകൻ ജോബിൻ (21) ആണ് മരിച്ചത്. കട്ടപ്പന-പുളിയൻമല റൂട്ടിൽ നിർമിക്കുന്ന കെട്ടിടത്തിൽ തിങ്കളാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം.
എട്ടുപേരാണ് സംഘത്തിലുണ്ടായിരുന്നത്. കല്യാണത്തണ്ടിൽനിന്നാണ് ഇവർ കെട്ടിടത്തിനു മുകളിൽ എത്തിയതെന്ന് സംഘത്തിലുള്ള ഒരാൾ പറയുന്നു. ജോബിൻ മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് നടക്കുന്നതിനിടെ വീണതാണെന്നാണ് പറയുന്നുണ്ടെങ്കിലും വ്യക്തത കൈവന്നിട്ടില്ല.
സംഘത്തിലുണ്ടായിരുന്നവരിൽ നാലുപേരെ കട്ടപ്പന പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. എല്ലാവരും മദ്യ ലഹരിയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ഇവർ പറയുന്നത്.
സംഭവത്തിൽ കട്ടപ്പന പോലീസ് കേസെടുത്തു. മൃതദേഹം കട്ടപ്പന സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.