അഹ് ലു സുഫ പാരമ്പര്യ തനിമ ചോരാതെ നില നിർത്തണം സയ്യിദ് ജലാൽ തങ്ങൾ
കാഞ്ഞങ്ങാട് : പ്രവാചകരുടെ കാലം മുതൽ മദീനാ പള്ളിയിൽ ആരംഭം കുറിച്ച അഹ് ലു സുഫ ദർസ് സമ്പ്രദായം കാലങ്ങൾക്ക് ശേഷവും പാരമ്പര്യ തനിമയോടും പ്രൗഡിയോടെയും നില നിർത്തി ജനങ്ങൾക്ക് ഉപകരിക്കുന്ന നിലയിൽ മുഴുവൻ യൂണിറ്റുകളിലും സജീവമാക്കണമെന്ന് എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് സയ്യിദ് ജലാൽ അൽ ബുഖാരി തങ്ങൾ ആഹ്വാനം ചെയ്തു
ഇന്ന് നമ്മുടെ സമൂഹത്തിൽ പൊതുവിൽ ചർച്ച ചെയ്യപ്പെടുന്ന എല്ലാ വിഷയങ്ങൾക്കും ഇസ് ലാമിൽ പരിഹാരമുണ്ടെന്നും അത് പഠിക്കാനും മനസ്സിലാക്കാനും നാം മുന്നോട്ട് വരണമെന്നും തങ്ങൾ അഭിപ്രായപ്പെട്ടു.
എസ് വൈ എസ് അസ്സുഫ ട്രൈനിംഗ് ക്യാമ്പ് സോൺ തല ഉൽഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം
നീലേശ്വരം കോട്ടപ്പുറം സുന്നീസെന്ററിൽ സംഘടിപ്പിച്ച സോൺ തല ഉൽഘാടന പരിപാടി സോൺ ദഅവ പ്രസിഡണ്ട് അശ്റഫ് അശ്റഫി ആറങ്ങാടി അദ്ധ്യക്ഷത വഹിച്ചു
ശിഹാബുദ്ധീൻ അഹ്സനി പാണത്തൂർ ,
ഹസ്സൻ സഖാഫി അഴിത്തല, സുബൈർ പടന്നക്കാട്, ഹമീദ് മാസ്റ്റർ കോട്ടപ്പുറം, ഇസ്ഹാഖ് കോട്ടപ്പുറം, ജബീർ സഖാഫി കോട്ടപ്പുറം തുടങ്ങിയവർ പ്രസംഗിച്ചു
മഹമൂദ് അംജദി പുഞ്ചാവി സ്വാഗതവും നദീർ അശ്റഫി അഴിത്തല നന്ദിയും പറഞ്ഞു