ബെംഗളൂരുവില്‍ വാഹനാപകടം; മലയാളി ഉള്‍പ്പെടെ 7 പേര് മരിച്ചു
ബംഗളൂരു:ബംഗളൂരുവില്‍ കാര്‍ നടപ്പാതയില്‍ പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ ഏഴുമരണം. ഡിഎംകെ നേതാവും ഹൊസൂര്‍ എം.എല്‍.എയുമായ വൈ.പ്രകാശിന്റെ മകന് കരുണസാഗര്‍, ഭാര്യ ഡോ.ബിന്ദു എന്നിവര്‍ ഉള്‍പ്പെടെ ഏഴുപേരാണ് മരിച്ചത്. മരിച്ചവരില്‍ ഒരു മലയാളിയുമുണ്ട്. കോറമംഗലയില്‍ ഇന്നു പുലര്‍ച്ചെ രണ്ട് മണിക്കാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ടു നടപ്പാതയില്‍ പാഞ്ഞു കയറുകയും വൈദ്യുത പോസ്റ്റില്‍ ഇടിച്ച് മറിയുകയുമായിരുന്നു. യാത്ര സമയത്ത് ആരുംതന്നെ സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ലെന്നും എയര്‍ ബാഗുകള്‍ പ്രവര്‍ത്തിച്ചില്ലെന്നും പൊലീസ് അറിയിച്ചു.