അതിവേഗം പടരും നിലവിലെ വാക്സീനുകളെ മറികടക്കും , കൊറോണയ്ക്ക് കൂടുതല്‍ അപകടകരമായ
വകഭേദം
തിരുവനന്തപുരം: ലോകത്ത് ഇപ്പോള്‍ ഉപയോഗിക്കപെടുന്ന വാക്സീനുകള്‍ നല്കുന്ന പ്രതിരോധത്തെ നല്ലൊരളവ് പരാജയപ്പെടുത്താന്‍ ശേഷിയുള്ള കൊറോണ വൈറസിന്റെ അതീവ അപകടകരമായ പുതിയ വകഭേദം എട്ടു രാജ്യങ്ങളില്‍ കണ്ടെത്തി.
ഇ.1.2 എന്നാണ് ഈ പുതിയ വകഭേദത്തിന് ഗവേഷകര്‍ നല്‍കിയിരിക്കുന്ന പേര്.
വരും ആഴ്ചകളില്‍ ഈ വൈറസിന് കൂടുതല്‍ മാറ്റങ്ങള്‍ ഉണ്ടാകാം. വാക്സീന്‍കൊണ്ട് ഒരാള്‍ ആര്‍ജിക്കുന്ന പ്രതിരോധശേഷിയെ പൂര്‍ണ്ണമായി മറികടക്കാന്‍ കഴിയുന്ന ശക്തി ഈ വൈറസ് കൈവരിച്ചേക്കും.
അതിവേഗം പടരാന്‍ ശേഷിയുള്ള ഈ വൈറസിനെ മേയ് മാസത്തില്‍ ദക്ഷിണാഫ്രിക്കയിലാണ് ആദ്യം തിരിച്ചറിഞ്ഞത്. പിന്നീട് ന്യുസിലാന്‍ഡ്, പോര്‍ച്ചുഗല്‍ അടക്കം ഏഴു രാജ്യങ്ങളില്‍ കൂടി കണ്ടെത്തി. ഇതുവരെ തിരിച്ചറിഞ്ഞവയില് ഏറ്റവുമധികം ജനിതക വ്യതിയാനം വന്ന വകഭേദം ആണിത്. ഇത് ഇന്ത്യയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല.
2019 ല്‍ വുഹാനില്‍ കണ്ടെത്തിയ ആദ്യ വൈറസില്‍നിന്ന് ഏറെ വ്യത്യസ്തമാണെന്നും ഗവേഷകര്‍ പറയുന്നു.