ക്ഷേത്രവാദ്യ കലാകാരന്മാര്ക്ക് പ്രത്യേക കോവിഡ് ധന സഹായപദ്ധതി അനുവദിക്കണം
കാസര്‍കോട്:കേരള ക്ഷേത്ര വാദ്യകലാ അക്കാദമിയുടെ സംസ്ഥാന സ്പെഷല്‍ പ്രവര്‍ത്തക കണ്വെന്ഷന് കാസര്‍ഗോഡ് മടിക്കൈ കക്കാട്ട് വെച്ച് നടന്നു. ജില്ല പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ക്ഷേത്ര വാദ്യകലാ അക്കാദമി സംസ്ഥാന പ്രസിഡണ്ട് അന്തിക്കാട് പത്മനാഭന് അദ്ധ്യക്ഷത വഹിച്ചു. അക്കാദമി ഏര്‍പ്പെടുത്തിയ അപ്പു ത്രയം സ്മാരക കലാചാര്യ പുരസ്കാരം പത്മശ്രീ മട്ടന്നൂര്‍ ശങ്കരന് കുട്ടി മാരാര്‍ക്ക്, പത്മശ്രീ പെരുവനം കുട്ടന് മാരാര്‍ സമ്മാനിച്ചു. മറ്റ് പുരസ്ക്കാര വിതരണവും പെരുവനം കുട്ടന് മാരാര്‍ നിര്‍വ്വഹിച്ചു. മടിക്കൈ: പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. പ്രകാശന് വാദ്യ കേരളം മാസിക അക്കാദമി കാസര്‍ഗോഡ് ജില്ലാ പ്രസിഡണ്ട് വാദ്യരത്നം മഡിയന്‍ രാധാകൃഷ്ണ മാരാര്‍ക്ക് നല്കി പ്രകാശനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ രമ പത്മനാഭന് ചെമ്പട എന്ന സപ്ലിമെന്റ് വാദ്യരത്നം കടന്നപ്പള്ളി ശങ്കരന് കുട്ടി മാരാര്‍ക്ക് നല്കി പ്രകാശനം ചെയ്തു. ലക്ഷ്മി കക്കാട്ടിന്റെ സൃഷ്ടി എന്ന കവിതാ സമാഹാരം വെള്ളിനേഴി ആനന്ദിന് നല്കി പത്മശ്രീ മട്ടന്നൂര്‍, പത്മശ്രീ പെരുവനം എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തു. കലാമണ്ഡലം ശിവദാസ്, പെരുവനം സതീശന് മാരാര്‍, സൈബിന് നായത്തോട്, കലാമണ്ഡലം ഹരീഷ്, കീഴൂട്ട് നന്ദനന്‍, ബി ബാലന് രമേശന്, രാമപുരം രാജു, കടമേരി ഉണ്ണികൃഷ്ണന് എന്നിവര്‍ സംസാരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കക്കാട്ട് രാജേഷ് മാസ്റ്റര്‍ സ്വാഗതവും, കാസര്‍ഗോഡ് ജില്ല സെക്രട്ടറി മടിക്കൈ ഉണ്ണികൃഷ്ണന് നന്ദിയും പറഞ്ഞു.
രാവിലെ 8.30 തൃക്കണ്ണാട് അരുണ്‍കുമാര്‍ സംഘവും സാക്സോ ഫോണ്‍ കച്ചേരി , അമ്പലപ്പുഴ വിജയകുമാറിന്റെ സോപാനസംഗീതം, അഞ്ജന കെ.വി മട്ടന്നൂരിന്റെ കേളിയും ഓണ്‍ലൈനായി അവതരിപ്പിച്ചു. സംസ്ഥാനത്തെ 14 ജില്ലാ കേന്ദ്രങ്ങളില്‍ ഒത്ത് ചേര്‍ന്ന് ഓണ്‍ലൈനായി ചേര്‍ന്ന കണ്വെന്ഷന് പുതിയൊരു അനുഭവമായി മാറി.
ഭാരവാഹികള്‍: അന്തിക്കാട് പത്മനാഭന് ( പ്രസിഡണ്ട്) (തൃശ്ശൂര്‍), വൈസ് പ്രസിഡണ്ടുമാര്‍: കലാമണ്ഡലം ശിവദാസ്(കോഴിക്കോട്), പെരുവനം സതീശന് മാരാര്‍(തൃശൂര്‍), മടിക്കൈ ഉണ്ണികൃഷ്ണമാരാര്‍ (കാസര്‍ഗോഡ്), വാസു വാര്യര്‍ പുല്‍പ്പള്ളി (വയനാട്), കക്കാട്ട് രാജേഷ് മാസ്റ്റര്‍ (ജനറല്‍ സെക്രട്ടറി)(കാസര്‍ഗോഡ്), അസി: സെക്രട്ടറിമാര്‍: സൈബിന് തിരുനായത്തോട്(എറണാകുളം), കലാമണ്ഡലം ഹരീഷ് (തൃശൂര്‍), അമ്പലപ്പുഴ ജയന് (ആലപ്പുഴ), ശ്യാം ചന്ദ്ര മാരാര്‍ (തിരുവനന്തപുരം), ട്രഷറര്‍: കീഴൂട്ട് നന്ദനന്‍ (തൃശൂര്‍).