കത്തികാട്ടി ഭീഷണിപ്പെടുത്തി അക്രമം പ്രതി അറസ്റ്റിൽ
കാസർകോട്: .ചാരായ വില്പന ചോദ്യം ചെയ്ത വിരോധത്തിൽ യുവാവിനെയും കുടുംബാംഗങ്ങളെയും കത്തി വീശി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി അക്രമം നടത്തിയ ചാരായ വില്പനക്കാരൻ പിടി യിൽ. ബെള്ളൂർ കിന്നിംഗാർ ബീജത്തടു ക്കയിലെ മഹാലിംഗനായി (60) നെ യാണ് ആ ദൂർ എസ്.ഐ. ഇ. രത്നാക രനും സംഘവും അറസ്റ്റു ചെയ്തത്. ബന്ധു വായ സ്ത്രീക്കും മറ്റും ചാരായം എത്തിച്ചു നൽകി പണം തട്ടിയെടുക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ കിണ്ണിഗാ ഈന്തുമൂലയിലെ ശരത്കുമാർ (27) ചോദ്യം ചെയ്തതാണ് വീട്ടിൽ കയറി കൊല്ലുമെന്ന ഭീഷണിക്ക് കാരണം. ചാരായ വില്പന ചോദ്യം ചെയ്തതിലുള്ള വിരോധം മൂലം ഇക്കഴിഞ്ഞ നാലിന് രാത്രി ഏഴ് മണിയോടെ പ്രതി വീട്ടിൽ അതിക്ര മിച്ചു കയറി പരാതിക്കാരനെയും മാതാവിനെയും സഹോദരിമാ രെ യും കത്തി വീശി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി അക്രമിക്കുക യായിരുന്നു. അറസ്റ്റിലായ പ്രതിയെ കാസർകോട് കോടതിയിൽ ഹാജരാക്കി. കോടതി പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്റു ചെയ്തു.