കാസർകോട് വികസന പാക്കേജിൽ ഉദുമയിലെ സമഗ്ര വികസനത്തിന് ബഹുമുഖ നിർദ്ദേശ പട്ടിക സമർപ്പിച്ചു
പാലക്കുന്ന്:കാസർകോട് വികസന പാക്കേജിൽ ഉദുമയുടെ വികസന പദ്ധതിക്കായി നിർദ്ദേശ പട്ടിക അതിനായുള്ള സ്പെഷ്യൽ ഓഫീസർക്ക് സമർപ്പിച്ചു. വെടിക്കുന്ന് ബഡ്സ് സ്കൂൾ കെട്ടിട നിർമാണം, പാലക്കുന്നിൽ ആധുനിക രീതിയിലുള്ള മത്സ്യ മാർക്കറ്റ്, കുടുംബാരോഗ്യ കേന്ദ്രത്തിന് സൗകര്യപ്രദമായ സ്ഥലവും കെട്ടിടവും, തിരുവക്കോളിയിൽ കുടുംബക്ഷേമ ഉപകേന്ദ്രത്തിന് കെട്ടിടവും മിനി
ആശുപത്രിയായി ഉയർത്താനുള്ള നടപടികളും , ആധുനിക വാതക ശ്മശാനം, കുടുംബശ്രീ വിപണി വില്പന കേന്ദ്രത്തിന് സ്ഥലവും കെട്ടിടവും, ബാര മുതൽ ബേക്കൽ പുഴ പാലം വരെയുള്ള തോടിന്റെയും കാപ്പിൽ പുഴയുടെയും ആഴം കൂട്ടി ഇരു വശവും ഭിത്തി കെട്ടി സംരക്ഷിക്കൽ, ബേക്കൽ അഴിമുഖം മുതൽ നൂമ്പിൽ പുഴവരെ ടൂറിസം ഹബ്ബായി ഉയർത്താനുള്ള നടപടികൾ, അങ്കകളരി, കൊങ്ങിണിയൻ വളപ്പ് അംഗൻവാടികളെ സ്മാർട്ട് അംഗൻ വാടികളായി ഉയർത്തി ആധുനിക കെട്ടിടം നിർമാണം, കൊപ്പൽ ബീച്ച് മുതൽ കാപ്പിൽ അഴിമുഖം വരെ കടൽഭിത്തി കെട്ടി സംരക്ഷണം, മുദിയക്കാൽ ആയുർവേദ ആശുപത്രിയിൽ വൈകുന്നേരം വരെ ഓ.പി.സൗകര്യം , കോടി കടപ്പുറത്ത് അത്യാധുനിക സംവിധാനത്തോടെ ബീച്ച് പാർക്ക്, പടിഞ്ഞാർ ബേവൂരി പ്രാഥമിക ആരോഗ്യ സബ് സെന്ററിന് കെട്ടിടം എന്നിവ ഉൾപെടുത്തിയ സമഗ്ര വികസന നിർദേശ പട്ടിക കാസർകോട് വികസന പാക്കേജ് സ്പെഷ്യൽ ഓഫീസർ ഇ. രാജ്മോഹനന് ഉദുമ പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മിയും വൈസ് പ്രഡിഡന്റ് കെ.വി. ബാലകൃഷ്ണനും ചേർന്ന് സമർപ്പിച്ചു.