മടിക്കൈയിലെ ആദ്യകാല സി പി ഐ എം നേതാവ് എം കെ. അബൂബക്കർ നിര്യാതനായി
മടിക്കൈ :മടിക്കൈയിലെ ആദ്യകാല സിപിഐഎം നേതാവ് എം കെ അബൂബക്കർ (രാമൻകുഴി) നിര്യാതനായി .അടിയന്തിരാവസ്ഥയുടെ കറുത്ത ദിനരാത്രങ്ങളെ അതി ജീവിച്ച ഇദ്ദേഹം മടിക്കൈയുടെ കിഴക്കൻ മേഖലകളിൽ പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായക സ്ഥാനം വഹിച്ചു.
പൂത്തക്കാൽ മുതൽ മുണ്ടോട്ട് ,ചുണ്ട ,പുളിനടുക്കം ,കാഞ്ഞിരപ്പൊയിൽ ,കുട്ടിയാനം ,വെണ്ണന്നൂർ ,കറുവളപ്പ് ,മലപ്പച്ചേരി വരെ വ്യാപിച്ചു കിടന്ന അന്നത്തെ മുണ്ടോട്ട് ബ്രാഞ്ചിന്റെ ദീർഘകാല സെക്രട്ടറി ആയിരുന്നു .അടിയന്തിരാവസ്ഥകാലത്തു ഏറെക്കാലം ജയിൽ വാസം അനുഭവിക്കുകയും കൊടിയ പോലീസ് മർദ്ദനത്തിന് വിധേയനാക്കപെടുകയും ചെയ്തിട്ടുണ്ട്