മുംബൈ : മഹാരാഷ്ട്രയില്‍ നിന്ന് ഉത്തര്‍ പ്രദേശിലേക്ക് കയറ്റി അയച്ച സവാള കൊള്ളയടിച്ചു. 22 ലക്ഷം രൂപ വില വരുന്ന നാല്പത് ടണ്‍ വലിയ ഉള്ളിയാണ് കൊള്ളയടിച്ചത്. നാസിക്കില്‍ നിന്ന് ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലേക്കാണ് സവാള കയറ്റി അയച്ചത്.
കയറ്റുമതി ചെയ്ത ഉള്ളി സമയപരിധി കഴിഞ്ഞിട്ടും ഗൊരഖ്പുരില് എത്താത്തതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഉള്ളി മോഷണം പോയതായി അറിഞ്ഞത്. നവംബര്‍ 11- നാണ് ഉള്ളിയുമായി ട്രക്ക് ഉത്തര്‍പ്രദേശിലേക്ക് തിരിച്ചത്. 22 -നാണ് ഗൊരഖ്പുരില് ട്രക്ക് എത്തേണ്ടിയിരുന്നതെന്ന് മൊത്തക്കച്ചവടക്കാരനായ പ്രേം ചന്ദ് ശുക്ല പറഞ്ഞു. ഇയാളുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സോന്‍ഭദ്ര ജില്ലയിലെ തെണ്ഡു പൊലീസ് സ്റ്റേഷന് പരിധിയിലെ ഒഴിഞ്ഞ സ്ഥലത്ത് പാര്‍ക്ക് ചെയ്ത നിലയില്‍ ട്രക്ക് കണ്ടെത്തി. കുറ്റക്കാരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.