458 കോടിയുടെ ബിറ്റ് കോയിന് തട്ടിപ്പുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശി അബ്ദുള്‍ ഷുക്കൂര്‍ കൊല്ലപ്പെട്ടിട്ട് രണ്ട് വര്‍ഷം പാഠം പഠിക്കാതെ മലയാളികള്‍ പുതിയ തട്ടിപ്പുകള്‍ക്ക് പിന്നാലെ
മലപ്പുറം : ബിറ്റ് കോയിന് ഇടപാടുമായി ബന്ധപ്പെട്ട് മലയാളി യുവാവിനെ പത്തുപേര്‍ ചേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയിട്ടിട്ട് ഓഗസ്റ്റ് 28 ന്ന് രണ്ടു വർഷം പൂർത്തിയാകുകയാണ് . മലപ്പുറം സ്വദേശിയായ അബ്ദുള്‍ ഷുക്കൂര്‍ എന്ന യുവാവാണ് ക്രൂരപീഡനത്തിനും മര്‍ദ്ദനത്തിനുമൊടുവില്‍ 2019 ഓഗസ്റ്റ് 28 ന്ന് കൊല്ലപ്പെട്ടത്. ഷുക്കൂറിനെ കൊലപ്പെടുത്തിയവര്‍ മലയാളികള്‍ തന്നെയാണെന്നാണനാണ് പൊലീസ് അന്ന് വ്യക്തമാക്കിയത് . കൊലപ്പെടുത്തിയ അബ്ദുള്‍ ഷൂക്കൂറിനെ ആശുപത്രിയില്‍ ഉപേക്ഷിച്ച് സംഘം കടന്നുകളയുകായിരുന്നു . ഇയാളെ മരിച്ച ശേഷമാണ് ആശുപത്രിയില്‍ എത്തിച്ചതെന്നണ് പൊലീസ് പറഞ്ഞത് .
ബിറ്റ്കോയിന് ഇടപാടുകളുമായി സജീവമായിരുന്നു അബ്ദുള്‍ ഷുക്കൂര്‍ .ബിറ്റിജാക്സ് ഡോട്ട് ബിറ്റിസി(bitjax.BTC), ബിറ്റിസി ഡോട്ട് ബിറ്റ് ഡോട്ട് ഷുക്കൂര്‍ (BTC.bit.shukoor)എന്ന പേരിലായിരുന്നു ഇയാളുടെ ഇടപാടുകള്‍ നടന്നിരുന്നത് . 458 കോടിയുടെ ബിറ്റ്കോയിന് ഇടപാട് യുവാവ് നടത്തിയിട്ടുണ്ടെന്നാണ് പോലീസ് കണ്ടത്തിയത് . ബിറ്റ്കോയിൻ മൂല്യം തകർന്നതും ഷുക്കൂർ പുതുതായി ബിറ്റ്ജെജെക്സ് മണി ട്രേഡിങ് എന്ന പേരിൽ പുതിയ സ്ഥാപനം തുടങ്ങിയതും ഇവർ ശത്രുക്കളാവാൻ കാരണമായി. കണക്കുകൾ ശരിയാക്കാനെന്ന് പറഞ്ഞ് കഴിഞ്ഞ വർഷം ജൂലൈ 12നാണ് ഷുക്കൂറിനെ ഡെറാഡൂണിലേക്ക് കൊണ്ടുപോയത്. തുടർന്നുള്ള ദിവസങ്ങളിൽ ഏൽക്കേണ്ടിവന്ന പീഡനങ്ങളാണ് മരണത്തിലേക്ക് നയിച്ചത്. പ്രതികളിൽ നാലു പേർ ഷുക്കൂറുമായി ഏറ്റവുമടുപ്പമുണ്ടായിരുന്ന ബിസിനസ്സ് പങ്കാളികളാണ്. ബിസിനസിലെ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് നിഗമനം. ബിറ്റ്കോയിന്റെ മൂല്യമിടിഞ്ഞതോടെ ബിസിനസ് തകർച്ച നേരിട്ടതിന് പിന്നാലെ നിക്ഷേപകർ പണം ആവശ്യപ്പെട്ടുത്തുടങ്ങി. നിക്ഷേപകരിൽ നിന്നുള്ള സമ്മർദം സഹിക്കാനാവാതെ ഓഗസ്റ്റ് 12ന് ഷുക്കൂറും മറ്റ് ഒൻപതു പേരും ഡെറാഡൂണിൽ വിദ്യാർഥിയായ യാസിന്റെ അടുക്കലേക്കു പോവുകയായിരുന്നു. ബിറ്റ്കോയിൻ വ്യാപാര അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്നും വൈകാതെ സ്വന്തമായി വ്യാപാരം ആരംഭിക്കുമെന്നും ലാഭത്തിൽനിന്നു നിക്ഷേപകരുടെ പണം തിരികെ നൽകുമെന്നും ഷുക്കൂര്‍ പങ്കാളികളോട് പറഞ്ഞതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. കോടികള്‍ വിലയുള്ള ബിറ്റ്കോയിന് ഷുക്കൂറിന്റെ പക്കലുണ്ടെന്നും പണം തട്ടാനുള്ള ശ്രമമാണ് നടക്കുന്നതെന്നുമായിരുന്നു സുഹൃത്തുക്കള്‍ വിശ്വസിച്ചത്. പാസ്വേഡ് കണ്ടെത്താനായാണ് പങ്കാളികള്‍ മര്‍ദ്ദനമാരഭിച്ചതെന്നാണ് നിഗമനം. കസേരയോട് ചേർത്ത് കെട്ടിയിട്ട് ക്രൂരമായി മർദിച്ചു . മര്‍ദ്ദനം തുടര്‍ന്നിട്ടും ബിറ്റ്കോയിന് അക്കൗണ്ട് ലഭിക്കാതെ വരികയും ഷുക്കൂറിന്റെ ആരോഗ്യ നില മോശമായതോടെ ഇവര്‍ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ഷുക്കൂര്‍ മരിച്ചതായി പറഞ്ഞതോടെ മറ്റൊരു ആശുപത്രിയിലെത്തിച്ചു. ഇവിടെ വച്ച് മരണം സ്ഥിരീകരിച്ചതോടെ മൃതദേഹം ആശുപത്രിയിലെ പാര്‍ക്കിങ്ങിലെ വാഹനത്തില്‍ ഉപേക്ഷിച്ച് സംഘം കടന്ന് കളയുകയായിരുന്നുവെന്ന് ഡെറാഡൂൺ സിറ്റി പൊലീസ് സൂപ്രണ്ട് ശ്വേത ചൗബെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു .
ആശുപത്രി അധികൃതരിൽനിന്ന് വിവരം ലഭിച്ച പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ ഷുക്കൂറിന്റെ മൃതദേഹത്തില്‍ നിന്ന് കേരളത്തിലെ മേൽവിലാസം ലഭിച്ചു. തിരൂരങ്ങാടി പൊലീസ് സ്റ്റേഷനിലേക്കാണ് ഡെറാഡൂൺ പൊലീസ് വിവരം കൈമാറിയത്. ഇവിടെനിന്ന് പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷൻ വഴി ബന്ധുക്കളെ മരണവിവരം അറിയിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ആശുപത്രി അധികൃതരെ ചോദ്യം ചെയ്യുകയും ചെയ്തതിൽ നിന്നാണ് യുവാവിനെ ആശുപത്രിയില്‍ എത്തിച്ചവരുടെ വിവരം ലഭിച്ചത്.
ഫാരിസ് മംനൂൻ, അരവിന്ദ്, ആസിഫ് അലി, സുഹൈൽ മുഖ്താർ, അഫ്താബ് എന്നിവരെ ഡെറാഡൂൺ പൊലീസ് സംഭവ ദിവസംതന്നെ പിടികൂടിയിരുന്നു. ഇതിനിടെ നാട്ടുകാരുടെ നേതൃത്വത്തിൽ ആക്ഷൻ കമ്മിറ്റി രൂപവത്കരിക്കുകയും മുഖ്യമന്ത്രി, ജില്ല കലക്ടർ, ജില്ല പൊലീസ് മേധാവി എന്നിവർക്ക് പരാതി നൽകുകയും ചെയ്തു. ഏതാനും ആഴ്ചകൾക്ക് ശേഷം മുൻകൂർ ജാമ്യത്തിനായെത്തിയ മുഖ്യ പ്രതിയെന്ന് പറയുന്ന മഞ്ചേരി സ്വദേശി ആഷിഖിനെയും ശേഷം മറ്റു പ്രതികളായ ഷിഹാബ്, അർഷാദ്, മുനീഫ്, യാസിൻ എന്നിവരെയും പോലീസ് പിടികൂടുകയായിരുന്നു. അതെ സമയം ബിറ്റ്കോയിന് രൂപത്തിൽ ഇപ്പോഴും കേരളത്തിൽ തട്ടിപ്പ് തുടരുകയാണ് . ബിടിസി ഗ്ലോബല്‍, ബിടിസി സ്പാര്‍ മോറിസ് കോയിൻ എം സി ടി എസ് നയണ്‍ തുടങ്ങി നിരവധി ഓൺലൈൻ തട്ടിപ്പുകൾ പുറത്തു വന്നിട്ടും മലയാളികൾ അടുത്ത തട്ടിപ്പിന്ന് ഇരയാകാൻ കാത്തിരിക്കുകയാണ് .