ജ്വല്ലറി നിക്ഷേപ തട്ടിപ്പില്‍ യൂത്ത് ലീഗ് കുറ്റ്യാടി ടൗണ്‍ പ്രസിഡന്റ് സബീര്‍ അറസ്റ്റില്തട്ടിപ്പിനിരയായത്തില് ഭുരിപക്ഷം ലീഗ് കുടുംബങ്ങള്‍
കുറ്റ്യാടി: ജ്വല്ലറി നിക്ഷേപ തട്ടിപ്പില്‍ യൂത്ത് ലീഗ് നേതാവ് അറസ്റ്റില്‍. യൂത്ത് ലീഗ് കുറ്റ്യാടി ടൗണ്‍ പ്രസിഡന്റ് സബീര്‍ ആണ് അറസ്റ്റിലായത്.പ്രിന്‍സ് പാലസ് ഗോള്‍ഡ് ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് ജ്വല്ലറി നിക്ഷേപത്തിന്റെ പേരില്‍ ഇയാള്‍ കോടികള്‍ തട്ടിയതായാണ് പരാതി.കുറ്റ്യാടി. പൊയ്യോളി കല്ലാച്ചി പ്രദേശങ്ങളിലായി മൂന്ന് ജ്വല്ലറികള്‍ വഴിയാണ് തട്ടിപ്പ് നടന്നത് .
.വിവിധ സ്റ്റേഷനുകളിലായി നൂറിലധികം പരാതികള്‍ സബീറിനെതിരെ പൊലീസിന് ലഭിച്ചിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പൊലസ് കസ്റ്റഡിയില്‍ വാങ്ങി വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.സംഭവവുമായി ബന്ധപ്പെട്ട് കുറ്റ്യാടി, നാദാപുരം, പയ്യോളി സ്റ്റേഷന് പരിധികളിലുമായി നൂറു കണക്കിന് പരാതികളാണ് പൊലിസിന് ലഭിച്ചത്.
ഇതേ തുടര്‍ന്നുള്ള അന്വേഷണത്തിനിടെ ശനിയാഴ്ച്ച അര്‍ധ രാത്രിയോടെ പ്രതി സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.ഏകദേശം നാലു വര്‍ഷം മുന്‍പ് പ്രവര്‍ത്തനം തുടങ്ങിയ ജ്വല്ലറിയില്‍ വലിയ വാഗ്ദാനങ്ങള്‍ നല്കി പണമായും സ്വര്‍ണമായുമാണ് നിക്ഷേപം സ്വീകരിച്ചത്. ഇതിനു പുറമെ മാസവരിയായും പണം സ്വീകരിച്ചിട്ടണ്ട്. നിങ്ങളുടെ ചെറിയ ആഗ്രഹങ്ങളാണ് ഞങ്ങളെ വലുതാക്കിയത് നിങ്ങളുടെ ഓരോ ആഗ്രഹം ഞങ്ങള്‍ക്ക് വലുതാണ് എന്നാണ് ഇവരുടെ പരസ്യ വാചകം . ഗോള്‍ഡ് പാലസ് ഗോള്‍ഡ് & ഡയമണ്ടിന്റെ നവീകരിച്ച പയ്യോളി ഷോറൂം 2018 ഏപ്രില്‍ 23 നാണ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് ജനങ്ങള്‍ക്കായി തുറന്നു നല്‍കിയത് . ഇതോടെ തട്ടിപ്പിന്ന് ഇരയാവര്‍ ഭുരിപക്ഷം പേരും ലീഗ് അനുഭാവികള്‍ തന്നെയായി മാറി. പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്കിയപ്പോള് ഇപ്പോള്‍ പരാതി നല്‍കരുതെന്ന നിലപാടാണ് സീകരിച്ചതെന്ന് ആക്ഷേപം ഉണ്ട് . അതേസമയം കോവിഡ് പ്രതിസന്ധിയില്ല് ബിസിനസ്സ് തകര്ന്നതാണന്നാണ് സബീര്‍ പറയുന്നത് .