കുടുംബബന്ധങ്ങളുടെ ഊഷ്മളതയില് ഗതകാലസ്മരണകള് ഉണര്ത്തിബീരിച്ചേരി ഹൗസ് കൂട്ടായ്മ കുടുംബസംഗമം നടത്തി
കാഞ്ഞങ്ങാട് : കുടുംബബന്ധങ്ങളുടെ ഊഷ്മളതയിൽ ഗതകാലസ്മരണകൾ ഉണർത്തിയ സംഗമം വേറിട്ട അനുഭവമായി.ബീരിച്ചേരി ഹൗസ് കൂട്ടായ്മ തേജസ്വിനി ഹൗസ് ബോട്ടിൽ നടത്തിയ കുടുംബസംഗമത്തിൽ വിജ്ഞാനവും സൗഹൃദവും കലാവൈജ്ഞാനിക പ്രകടനങ്ങളും നിറഞ്ഞു നിന്നു.മുതിർന്ന കുടുംബാംഗം മാധ്യമപ്രവർത്തകൻ ടി മുഹമ്മദ് അസ്ലം സംഗമം ഉദ്ഘാടനം ചെയ്തു കുടുംബ നാഥന്മാർ ആയിരുന്ന അന്തരിച്ച റിട്ട : സഹകരണ അസി : രജിസ്ട്രാർ എം.കെ മുഹമ്മദ് കുഞ്ഞി ഹാജി, സി.കെ സഫിയത്ത് ഹജ്ജുമ്മ, പ്രവാസി ഷൗക്കത്തലി എന്നിവരെ അനുസ്മരിച്ച് സി. കെ സാഗർ സംസാരിച്ചു. സി കെ ഇഖ്ബാൽ കേക്ക് മുറിച്ചു.
കുടുംബാംഗങ്ങളുടെ മക്കളിൽ സിബിഎസ്ഇ പത്താം തരം പരീക്ഷയിൽ ഉന്നത വിജയം നേടിയ ഷെഹ്സിൻ ഹസ്സൻ റിയാസ് , സനീൻ സാഗർ, എം. എസ് സി സൈക്കോളജിയിൽ മികച്ച വിജയം നേടിയ ശബ്ന ഇജാസ്, പ്ലസ് ടു വിൽ ഉയർന്ന മാർക്ക് നേടിയ ഷാനിദ് ജാഫർ അലി, എസ്.എസ്.എൽ.സി യിൽ മികവ് കാട്ടിയ ഷഹല എന്നിവരെ സംഗമം അഭിവാദ്യം ചെയ്ത് ഉപഹാരം നൽകി.
ഓൺലൈനായി നടത്തിയ ഖുർആൻ പാരായണം, ഇസ്ലാമിക് ക്വിസ്, ജനറൽ ക്വിസ്, പ്രബന്ധരചന, മാപ്പിളപ്പാട്ട്,നൃത്തം, ട്രോൾ, കുസൃതീചോദ്യം, പൂക്കളം, ചിരി മത്സരങ്ങളിലും തൽസമയ മത്സരങ്ങളായ കസേരകളി, ബലൂൺ പൊട്ടിക്കൽ, നൂൽ കോർക്കൽ മത്സരങ്ങളിലും വിജയികളായവർക്ക് സമ്മാനവും ക്യാഷ് അവാർഡുകളും നൽകി.മുതിർന്ന കുടുംബാംഗങ്ങളായ സി.കെ ജമീല മാണിക്കോത്ത്, സി.കെ റംലത്ത് കുഞ്ഞിമംഗലം, സി. കെ ഇഖ്ബാൽ മുട്ടം എന്നിവരെ പൊന്നാട യണിയിച്ച് ആദരിച്ചു. തുടർന്നും എല്ലാ വർഷവും പരീക്ഷകളിൽ ഉന്നത വിജയം നേടുന്ന കുടുംബാംഗങ്ങളുടെ മക്കൾക്ക് ക്യാഷ് അവാർഡുകൾ നൽകാനും തീരുമാനിച്ചു. ജാഫറലി എടച്ചാക്കൈ, സിദ്ദിഖ് ഓർ കുളം, സെറീന ബീരിച്ചേരി, ഷാമിൻ, ഷാനിദ്, സിനീൻ,ഷാസ്,ശിഹാബ്,അസ്ലം തൈകടപ്പുറം തുടങ്ങിയവർ സംസാരിച്ചു. ഇഖ്ബാൽ നന്ദി പറഞ്ഞു.
നാലര മാസം മുതൽ എഴുപത് വയസ്സ് പിന്നിട്ടവർ വരെ സംബന്ധിച്ച് സംഗമം ഉൽബോധനവും പ്രാർത്ഥനയും നടത്തിയാണ് സമാപിച്ചത്.