‘തെന്നല ബാലകൃഷ്ണപിളളയല്ല, മുല്ലപ്പള്ളി രാമചന്ദ്രനുമല്ല കുമ്പക്കുടി സുധാകരനാണ് ഇപ്പോള്‍ കെപിസിസി പ്രസിഡന്റ്’;കോണ്ഗ്രസിലെപൊട്ടിത്തെറിയെക്കുറിച്ച്പ്രതികരണവുമായിഅഡ്വക്കേറ്റ്ജയശങ്കര്
തിരുവന്തപുരം: പുതിയ ഡിസിസി അദ്ധ്യക്ഷന്മാരുടെ പട്ടിക പുറത്തുവന്നതോടെ കോണ്‍ഗ്രസില്‍ ആരംഭിച്ച കലാപത്തിനെക്കുറിച്ചും കെപിസിസി അദ്ധ്യക്ഷന്‍ കെ.സുധാകരന്റെ പ്രവര്‍ത്തനം പരാമര്‍ശിച്ചും ഫേസ്ബുക്ക് പോസ്റ്റുമായി അഡ്വ. ജയശങ്കര്‍.പതിനാല് ജില്ലകളിലും അദ്ധ്യക്ഷരായെന്നും അവരില്‍ പല പ്രായത്തിലുളളവരുണ്ടെന്നും ഒപ്പം ശിവദാസന്‍ നായര്‍ക്കും അനില്‍കുമാറിനും എതിരെ സസ്പെന്ഷന് ഉത്തരവും പുറത്തിറങ്ങിയെന്നും മറ്റ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്മാരെപ്പോലെയല്ല സുധാകരനെന്നാണ് പോസ്റ്റില്‍ അഡ്വ. ജയശങ്കര്‍ സൂചിപ്പിക്കുന്നത്.അഡ്വ. ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം ചുവടെ:കാത്തിരിപ്പിനറുതിയായി. 14 ജില്ലാ കോണ്‍ഗ്രസ് കമ്മറ്റികള്‍ക്കും പുതിയ പ്രസിഡന്റുമാരായി. അവരില്‍ വയോധികരുണ്ട്, മധ്യവയസ്ക്കകരുണ്ട്, യുവാക്കളുമുണ്ട്.
ഡിസിസി അധ്യക്ഷരുടെ പട്ടികയോടൊപ്പം ശിവദാസന്‍ നായര്‍ക്കും അനില്‍ കുമാറിനുമുളള സസ്പെന്ഷന് ഉത്തരവും പുറത്തിറങ്ങി. അതും അവരുടെ വിവാദ പരാമര്‍ശം കഴിഞ്ഞു മണിക്കൂര്‍ തികയും മുമ്പേ.
ഒരു കാര്യം വ്യക്തമായി. തെന്നല ബാലകൃഷ്ണപിളളയല്ല, മുല്ലപ്പള്ളി രാമചന്ദ്രനുമല്ല കുമ്പക്കുടി സുധാകരനാണ് ഇപ്പോള്‍ കെപിസിസി പ്രസിഡന്റ്.