കോവിഡ് മൂലം നിര്‍ത്തിവെച്ച കണ്ണൂര്‍-മംഗളൂരു പ്രത്യേക ട്രെയിന്‍ നാളെ മുതല്‍
കണ്ണൂര്‍: കോവിഡ് മൂലം നിര്‍ത്തിവെച്ച കണ്ണൂര്‍-മംഗളൂരു അണ്റിസര്വ്ഡ് എക്സ്പ്രസ് സ്പെഷല്‍ ട്രെയിന്‍ സര്‍വിസ് 30 മുതല്‍. റെയില്‍വേയുടെ തീരുമാനത്തെ സേവ് ഉപ്പള റെയില്‍വേ സ്റ്റേഷന് കമ്മിറ്റി സ്വാഗതം ചെയ്?തു. പ്രധാന സ്റ്റേഷനുകളില്‍ ഒഴികെ നിര്‍ത്തിവെച്ച, കൗണ്ടര്‍ വഴിയുള്ള അണ്റിസര്വ്ഡ് ടിക്കറ്റുകളുടെ വിതരണവും റെയില്‍വേ പുനരാരംഭിക്കും.
കോവിഡ് ലോക്ഡൗണിനുമുമ്പ് പാസഞ്ചര്‍ ട്രെയിനിന് ഉണ്ടായിരുന്ന സ്?റ്റോപ്പുകളില്നിന്ന് ചിറക്കല്‍, ചന്തേര, കളനാട് എന്നീ സ്?റ്റോപ്പുകള്‍ ഒഴിവാക്കിയാണ് പുതിയ ട്രെയിന്‍ സര്‍വിസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സ്?റ്റേഷനുകളെ ആശ്രയിക്കുന്ന യാത്രക്കാരുടെ ആവശ്യാര്‍ഥം ഇത് പുനഃസ്ഥാപിക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.
പഴയ ട്രെയിന്‍ കുമ്പള, ഉപ്പള, മഞ്ചേശ്വരം എന്നിവിടങ്ങളിലെ ഓഫിസുകളുടെയും വിദ്യാഭ്യാസ സ്ഥാപങ്ങളുടെയും സമയത്തിനനുസൃതമായി 9.30ന് മുമ്പേ എത്തിയിരുന്നു.ജനപ്രതിനിധികളുടെയും പാസഞ്ചര്‍ അസോസിയേഷനുകളുടെയും യാത്രക്കാരുടെയും മറ്റും നിരന്തര ആവശ്യത്തെ തുടര്‍ന്നാണ്,? ഈ സ്?റ്റേഷനുകളില്‍ ആദ്യം വൈകിയെത്തിയിരുന്ന ട്രെയിന്‍ നേരത്തെയാക്കാന്‍ റെയില്‍വേ തീരുമാനിച്ചത്. പുതിയ സര്‍വിസിനും പഴയ സമയക്രമം തുടരണമെന്നും സേവ് ഉപ്പള റെയില്‍വേ സ്?റ്റേഷന് കമ്മിറ്റി ആവശ്യപ്പെട്ടു.
റെയില്‍വേ പ്രഖ്യാപിച്ച പുതിയ സമയക്രമ പ്രകാരം 30ന് രാവിലെ 7.40ന് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ 9.45ന് കുമ്പളയിലും 9.53ന് ഉപ്പളയിലും 10.02ന് മഞ്ചേശ്വരത്തും എത്തിച്ചേരും.
ഇത്? 25 മിനിറ്റ്? നേരത്തെയെത്തും വിധം സമയക്രമം പുനഃക്രമീകരിക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. 31ന് വൈകീട്ട് മംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ രാത്രി 8.40ന് കണ്ണൂരില്‍ എത്തിച്ചേരും. 12 ജനറല്‍ കോച്ചുകളും രണ്ട്? ലഗേജ് കം ബ്രേക്ക് വാനുമടക്കം അടങ്ങുന്നതാണ് പുതിയ ട്രെയിനി?െന്റ ഘടന.
നിലവില്‍ ഇരു ദിശകളിലേക്കും ഓടിക്കൊണ്ടിരിക്കുന്ന മലബാര്‍ സ്പെഷല്‍ എക്സ്പ്രസ്, മംഗളൂരു-കോയമ്പത്തൂര്‍ എക്സ്പ്രസ് സ്പെഷല്‍ എന്നീ ട്രെയിനുകള്‍ക്കും കൂടി അണ്റിസര്വ്ഡ് കോച്ചുകള്‍ അനുവദിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.അതോടൊപ്പം കണ്ണൂര്‍-മംഗളൂരു സെക്?ഷനില്‍ മെമു സര്‍വിസ് ഉടന്‍ ആരംഭിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.