ഡി.സി സി അധ്യക്ഷ പ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസിൽ പോര് മുറുകി
തിരുവനന്തപുരം: ഡി.സി.സി അധ്യക്ഷന്മാരെ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ കേരളത്തിലെ
കോൺഗ്രസിൽ കലാപം. പോര് തെരുവിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പുമായി ഗ്രൂപ്പു വ്യത്യാസമില്ലാതെ നേതാക്കൾ പരസ്യമായി രംഗത്ത്. പ്രത്യേക നേതാക്കളുടെ പെട്ടിതൂക്കി കളെയാണ്ഡി സി സി പ്രസിഡന്റുമാരാക്കിയിരിക്കുന്നതെന്ന് കെ.പി സി സി ജനറൽ സെക്രട്ടറി കെ.പി അനിൽകുമാർ പറഞ്ഞു. സുധാകരൻ പുതിയ ഗ്രൂപ്പിന്റെ നേതാവ് മാത്രമായിരിക്കുകയാണ്. സുധാകരനിലുള്ള അണികളുടെ പ്രതീക്ഷ നശിച്ചതായും അനിൽകുമാർ പറഞ്ഞു. മുൻ എം.എൽ എ കെ ശിവദാസൻ നായരും ഡി പി സി ഭാരവാഹി ലിസ്റ്റിനെതിരെ രംഗത്തെത്തി. ഇരുവരേയും പാർട്ടിയിൽ നിന്ന് സസ് പെന്റു ചെയ്തതായികെ.പി സി.സി പ്രസിഡന്റ്വാർത്താക്കുറിപ്പിറക്കി.
ഡി സി സിപ്രസിഡന്റു സ്ഥാനങ്ങൾ സുധാകരനും വി ഡി സതിശനും വീതം വയ്ക്കുകയായിരുന്നുവെന്ന് വിവിധ ഗ്രൂപ്പുകൾ ആരോപിക്കുന്നു.