മൈസൂരു കൂട്ടബലാത്സംഗ കേസില്‍ തമിഴ്നാട് സ്വദേശികളായ അഞ്ചുപേര്‍ അറസ്റ്റില്‍ പ്രതികളിൽ ഒരാൾക്ക് പ്രായപൂർത്തിയായിട്ടില്ല
കർണാടക : മൈസൂരു കൂട്ടബലാത്സംഗ കേസില്‍ തമിഴ്നാട് സ്വദേശികളായ അഞ്ചുപേര്‍ അറസ്റ്റില്‍. പ്രതികളിൽ ഒരാൾക്ക് പ്രായപൂർത്തിയായിട്ടില്ല. കര്‍ണാടക ഡി.ജി. പ്രവീണ്‍ സൂദ് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് പ്രതികൾ അറസ്റ്റിലായ വിവരം സ്ഥിരീകരിച്ചത്.
പ്രതികളെല്ലാം നിര്‍മാണ തൊഴിലാളികളാണ്. തമിഴ്നാട്ടില്‍നിന്ന് ഇവർ ജോലിക്കായി ഇടയ്ക്ക് മൈസൂരുവില്‍ എത്താറുണ്ട്.
ചൊവ്വാഴ്ച രാത്രിയാണ് മൈസൂരു ചാമുണ്ഡിഹില്‍സിന് സമീപത്തെ വിജനമായസ്ഥലത്തുവെച്ച് ഉത്തരേന്ത്യന്‍ സ്വദേശിയായ എം.ബി.എ. വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായത്. ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ഥിയെ മര്‍ദിച്ചവശനാക്കിയ ശേഷമാണ് പ്രതികള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്.
വിദ്യാർത്ഥികളെ ആക്രമിച്ച സംഘം വീഡിയോ എടുക്കുകയും മൂന്ന് ലക്ഷം രൂപ നൽകാത്തപക്ഷം അത് വൈറൽ ആക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പോലീസ് വൃത്തങ്ങൾ പറയുന്നു. കർണാടകയിലെ പോലീസ് ഡയറക്ടറും ജനറൽ ഇൻസ്പെക്ടർ ജനറലും പ്രവീൺ സൂദ് ആണ് കൂട്ട ബലാത്സംഗത്തെക്കുറിച്ചുള്ള അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ഇപ്പോഴും ചികിത്സയിലാണ്.