ഉപ്പള: ഉപ്പള എസ് എസ് ഗോള്‍ഡ് റിപ്പയറിങ് സ്ഥാപനത്തില്‍ കവര്‍ച്ച നടത്തിയ പ്രതികള്‍ പിടിയില്‍.തമിഴ്നാട് നാമക്കല്‍ ജില്ലയിലെ സെല്ലമുത്തവിന്റെ മകന് വേലായുധന് എന്ന എസ് മുരുകേശന് ( 46 ) കോയമ്പത്തൂര്‍ പൊത്തന്നൂര്‍ സ്വേദശി മുഹമ്മതിന്റെ മകന് കെ എം .അലി (59 ) സുബ്രമണിയുടെ മകന് രാജന് എന്നിവരെ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം ഡി വൈ എസ പി പി. ബാലകൃഷ്ണന് നായരുടെ നേതൃത്വത്തിലുള്ള ആന്റി ക്രൈം സ്ക്വാഡ് അറസ്റ്റ് ചെയ്തു.
2020 നവംബര്‍ ആറാം തിയതിയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത് . രാത്രി മൂന്നര മാണിയോട് കൂടി ഉപ്പളയില്‍ പ്രവര്‍ത്തിക്കുന്ന എസ് എസ് ഗോള്‍ഡ് റിപ്പയറിങ് കടയുടെ പൂട്ട് പൊളിച്ചു അകത്തു കടന്നു ഉരുക്കുന്നതിനായി വെച്ചിരുന്ന ഏകദേശം 2 കിലോ വെള്ളിയും 65 ഗ്രാം സ്വര്‍ണവുമാണ് കവര്‍ന്നത് അറസ്റ്റ് ചെയ്ത പ്രതികള്‍ അന്തര്‍ സംസ്ഥാന കവര്‍ച്ച സംഘത്തില്‍ പെട്ടവരാണന്ന് ഡി വൈ എസ പി വ്യക്തമാക്കി .
കഴിഞ്ഞ വര്‍ഷം നടന്ന കവര്‍ച്ചയുടെ സി സി ടി വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു .എന്നാല്‍ വ്യക്തത കുറവ് കാരണം പ്രതികളെ തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല .ഇതിനിടയില്‍ സമാന രീതിയിലുള്ള കവര്‍ച്ച കര്‍ണാടകത്തില്‍ പുത്തൂര്‍ സ്റ്റേഷന് പരിതിയില്‍ നടന്നതായി ഡി വൈ എസ് പിക്ക് വിവരം ലഭിച്ചു . നേരത്തെ സി സി ടി വി യില്‍ പതിഞ്ഞ കവര്‍ച്ച സംഘത്തില്‍ പെട്ടവര്‍ തന്നയാണ് പുത്തൂറിലെയും കവര്‍ച്ചക്ക് പിന്നിലെന്ന് പോലീസ് ഉറപ്പിക്കുകയും ചെയ്തു . ഇതില്‍ തമിഴ്നാട് സ്വേദശിയും കാസര്‍കോട് താമസക്കാരനുമായ അലിയെ തിരിച്ചറിയുകയും പിടികൂടുകയും ചെയ്തു . ഇതോടെ പോലീസ് അലിയെ ഉപയോഗിച്ച് മറ്റു പ്രതികളെ കേരളത്തില്‍ എത്തിക്കാന്‍ തന്ത്രം ആസൂത്രണം ചെയ്തു . ഒരു കടയില്‍ നിന്ന് ഒരു കിലോയാളോം സ്വര്‍ണം മോഷ്ട്ടിക്കാനുള്ള സാഹചര്യം ഒത്തു വന്നിട്ടുണ്ടെന്നും ഉടനെ കാസര്‍കോട് എത്തണമെന്ന് അലിയുടെ ഫോണിലൂടെ മറ്റു പ്രതികളെ അറിയിക്കുന്നു ,ഇത് കേട്ടതോടെ മറ്റു പ്രതികള്‍ കാസര്‍കോട് എത്തുകയും പോലീസിന്റെ കൈകളില്‍ അകപ്പെടുകയും ചെയ്തു .
പിടിയിലായ പ്രതികള്‍ക്ക് കേരളത്തില്‍ ഹെമാംബിക നഗര്‍ , അയ്യന്തോള്‍ . കടുത്തുരുത്തി .മുക്കം , തിരുവമ്പാടി എന്നി സ്റ്റേഷനുകളിലും കര്‍ണാടകത്തില്‍ പുത്തൂര്‍ സ്റ്റേഷനിലും തമിഴ്നാടില്‍ മുത്തുപ്പേട്ട തിരിച്ചംകോഡ് എന്നിവടങ്ങളിലും കേസുകള്‍ ഉണ്ട്. ഡി വൈ എസ പി യുടെ സ്ക്വാഡില്‍ മഞ്ചേശ്വര് എസ് ഐ രാഘവന്, എസ് ഐ ബാലകൃഷ്ണന് സി കെ . എസ ഐ നാരായണന് നായര്‍. എ എസ് ഐ ലക്ഷ്മി നാരായണന്.സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍ ശിവകുമാര്‍. സിവില്‍ പോലീസ് ഓഫിസര്‍മാരായ രാജേഷ്, ഓസ്റ്റിന്‍ തമ്പി, ഗോകുല. എസ് , സുഭാഷ് ചന്ദ്രന്, വിജയന്. നിതിന്‍ സാരങ്, രഞ്ജിഷ്. ജയേഷ് എന്നിവരും ഉണ്ടായിരുന്നു.