കരിന്തളത്തെ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം എ.കെ കുഞ്ഞിക്കണ്ണന് കുഴഞ്ഞു വീണു മരിച്ചു
കരിന്തളം :സി പി ഐ (എം) കരിന്തളം വെസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗവും കിനാനൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരനുമായ എ കെ കുഞ്ഞിക്കണ്ണന് (53 )കുഴഞ്ഞു വീണു മരിച്ചു. വീട്ടില്‍ കുഴഞ്ഞു വീണ ശേഷം നീലേശ്വരം തേജസ്വിനി ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും വഴി മദ്ധ്യേ മരണപെട്ടു .രാവിലെ 9.30 നാണ് സംഭവം. കര്‍ഷക തൊഴിലാളി യൂണിയന് നീലേശ്വരം ഏരിയ കമ്മിറ്റി അംഗമാണ്. കാട്ടിപൊയില്‍ ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. ഡിവൈഎഫ്ഐ വില്ലേജ് പ്രസിഡന്റ്,കെഎസ്കെടിയു വില്ലേജ് സെക്രട്ടറി-ഏരിയ വൈസ് പ്രസിഡന്റ്,എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. പരേതനായ വയലപ്ര കുഞ്ഞിക്കണ്ണന്റെയും മാണിക്കത്തിന്റെയും മകനാണ്.
ഭാര്യ :കെ ടി അനിത(വെള്ളിക്കോത്ത്). മക്കള്‍:അമല്‍ കെ ടി,അമൃത കെ ടി. ഇരുവരും വിദ്യാര്‍ത്ഥിനികളാണ്. സഹോദരങ്ങള്‍: എ കെ ഗംഗാധരന്(സി പി ഐ(എം)കിളിയളം മുന്‍ ബ്രാഞ്ച് സെക്രട്ടറി), എ കെ പത്മനാഭന്, എ കെ കുമാരന്(സിപിഐഎം പൊടോതുരുത്തി 2 ബ്രാഞ്ച് സെക്രട്ടറി),എ കെ ചിത്ര,എ കെ ബാലന്,എ കെ ശശിധരന്,എ കെ മധു .മൃതദേഹം നീലേശ്വരം തേജസ്വിനി ഹോസ്പിറ്റലില്‍. 4 മണിക്ക് കൊല്ലംമ്പാറ സി പി ഐ (എം) ലോക്കല്‍ കമ്മിറ്റി ഓഫീസിലും,അതിനു ശേഷം പുതുക്കുന്നു ഫൈവ് സ്റ്റാര്‍ ക്ലബ്ബിലും പൊതുദര്‍ശനത്തിന് വെച്ച ശേഷം വീട്ടു വളപ്പില്‍ സംസ്കരിക്കും.സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗം പി കരുണാകരന്,ജില്ലാ കമ്മിറ്റി അംഗവും കിനാനൂര്‍ കരിന്തളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ ടി കെ രവി,നീലേശ്വരം ഏരിയ സെക്രട്ടറി എം രാജന് എന്നിവര്‍ തേജസ്വിനി ഹോസ്പിറ്റലില്‍ എത്തി അന്ത്യോപചാരം അര്‍പ്പിച്ചു