വാന്‍ കത്തി ഡ്രൈവര്‍ മരിച്ചതില്‍ ദുരൂഹത; സാമ്പത്തിക പ്രതിസന്ധിയെന്ന് ബന്ധുക്കള്‍
ആലപ്പുഴ:ആലപ്പുഴ കണിച്ചുകുളങ്ങരയില്‍ വാന്‍ കത്തി ഡ്രൈവര്‍ മരിച്ചതില്‍ ദുരൂഹത. അരൂര്‍ ചന്തിരൂര്‍ സ്വദേശി രാജീവന് ആണ് മരിച്ചത്. പുലര്‍ച്ചെയായിരുന്നു അപകടം. പീലിങ് ഷെഡിലേക്ക് ആളുകളെ എത്തിക്കുന്ന വാഹനം പാര്‍ക്ക് ചെയ്തിരുന്നിടത്ത് കത്തിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. പരിശോധിച്ചപ്പോഴാണ് അകത്ത് ഡ്രൈവറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ടിപ്പര്‍ ലോറി ഉടമയായിരുന്ന രാജീവന് കോവിഡ് മൂലം സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്ന് സുഹൃത്തുക്കളും ബന്ധുക്കളും പറഞ്ഞു. തുടര്‍ന്ന് ലോറികള്‍ വിറ്റ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.