മാഷ് ഡ്യൂട്ടിയിൽ ഏർപ്പെട്ട അധ്യാപകനുനേരെ വാഹനം കയറ്റി അപകടപ്പെടുത്താൻ ശ്രമം
മടിക്കൈ : മടിക്കൈ പഞ്ചായത്ത് മാഷ് ഡ്യൂട്ടി കോർഡിനേറ്ററും കാഞ്ഞങ്ങാട് യു ബി എം.സി സ്കൂൾ അധ്യാപകനുമായ വികെ ഉണ്ണികൃഷ്ണനെയാണ് വാഹനം കയറ്റി അപകടപ്പെടുത്താൻ ശ്രമിച്ചത് .വെള്ളിയാഴ്ച വൈകിട്ട് അടുക്കത്ത് പറ മ്പിൽ വെച്ച് സി. ജയനാണ് മദ്യപിച്ച് അസഭ്യം പറയുകയും അത് ചോദിക്കാൻ ചെന്നപ്പോൾ പിക്കപ്പ് വാൻ കയറ്റാനും ശ്രമിച്ചത്. ഇത് സംബന്ധിച്ച് നിലേശ്വരം പൊലീസ് കേസെടുത്തു.
ഉണ്ണികൃഷ്ണന് നേരെ നടന്ന അക്രമത്തിൽ കെഎസ്ടി എ ഹോസ്ദുർഗ് സബ്ബ്ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു .ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി വാഹനം കയറ്റാൻ ശ്രമിച്ച വ്യക്തിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു .കെ വി രാജേഷ് , പി.ശ്രീകല പി മോഹനൻ , കെ.വി രാജൻ, പി.ബാബു രാജ് .എന്നിവർ സംസാരിച്ചു