ബദിയടുക്കയില്‍ പിക്കപ്പ് വാന്‍ ഡ്രൈവറെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു
കാസര്‍കോട്:2020 ഫെബ്രുവരി രണ്ടാം തീയതി നിര്ച്ചല് ഭജന മന്ദിരത്തിനുസമീപത്തുള്ള റോഡില്‍ വെച്ച് പിക്കപ്പ് വാന്‍ തടഞ്ഞു നിര്‍ത്തി ഡ്രൈവറെ വലിച്ചിറക്കി മാരകായുധം ഉപയോഗിച്ച് ആക്രമിച്ച കേസിലെ പ്രതിയായ കല്ലക്കട്ട ഖദീജ മനസിലിലെ അഹമ്മദിന്റെ മകന് സുല്‍ത്താന്‍ ഹുസൈന്(28)നെയാണ് പോലീസ് പിടികൂടിയത്.
കാസര്‍കോട് ഡി വൈ എസ് പി. ബാലകൃഷ്ണന് നായരുടെ നേതൃത്വത്തില്‍ ഉള്ള ആന്റി ക്രൈം സ്ക്വാഡണ് പ്രതിയുടെ ഒളിത്താവളത്തില്‍ എത്തി കസ്റ്റഡിയിലെടുത്തത്.
നേരത്തെ വിദ്യാനഗര്‍ പോലീസ് സ്റ്റേഷനില്‍ അഞ്ച് കേസുകളില്‍ ഇയാള്‍ ഉള്‍പ്പെട്ടിരുന്നു . പ്രതിയെ പിടികൂടിയ സ്ക്വാഡില്‍ ഗോകുല, അജേഷ്, സുഭാഷ് ചന്ദ്രന്, വിജയന്. നിതിന്‍ സാരങ്, രഞ്ജിഷ്. ജയേഷ് എന്നിവരാണ് ഉണ്ടായിരുന്നത്.