ലേറ്റസ്റ്റ് പത്രാധിപന്അരവിന്ദന് മാണിക്കോത്തിന്റെ വീടിന് നേരെ ബോംബാക്രമണം
കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് നിന്നും പ്രസിദ്ധീകരിക്കുന്ന ലേറ്റസ്റ്റ് സായാഹ്ന പത്രത്തിന്റെ പത്രാധിപർ അരവിന്ദൻ മാണിക്കോത്തിന്റെ വീട്ടിനു നേരെ ബോംബെറിഞ്ഞു. രാത്രി 12 മണിയോടെയാണ് സംഭവം. ബോംബേറിൽ വീടിന്റെ ജനൽ ഗ്ലാസുകളും മറ്റും തകർന്നു. രണ്ട് ബൈക്കുകളിലായി വന്ന കറുത്ത വേഷമണിഞ്ഞവരാണ് ബോംബെറിഞ്ഞതെന്ന് അരവിന്ദൻ മാണിക്കോത്ത് പറഞ്ഞു. ആർക്കും അപകടമില്ല. സംഭവമറിഞ്ഞയുടൻ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.