വനത്തിനകത്തു കൂടി കേബിള്‍ വലിക്കാന്‍ സൗകര്യം വേണംജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
കാസർകോട് : ഓണ്‍ലൈന്‍ പഠന കാലത്ത് സാങ്കേതിക പ്രശ്നം മൂലം ഡിജിറ്റല്‍ പഠനം സാധ്യമാകാത്ത കുരുന്നുകള്‍ ഉണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് പറഞ്ഞു. ബളാല്‍ ശിവഗിരി മേഖലയിലെ 30ഓളം കുട്ടികള്‍ക്ക് കേബിള്‍ സൗകര്യമില്ല. താഴ്ഭാഗത്ത് വരെ കേബിള്‍ എത്തിച്ചിട്ടുണ്ട്. മുകളിലേക്ക് കേബിള്‍ വലിക്കാന്‍ വനം വകുപ്പിന്റെ അനുമതി ആവശ്യമാണെന്നും അവര്‍ പറഞ്ഞു.