കാട്ടാനകളെ തുരത്തിയോടിക്കാന്‍ ഓപ്പറേഷന് ഗജ വീണ്ടും തുടങ്ങണംഎം.രാജഗോപാലന്‍ എം.എല്‍.എ
കാസർകോട് : കാട്ടാനകളെ തുരത്തിയോടിക്കാന്‍ ഓപ്പറേഷന് ഗജ വീണ്ടും തുടങ്ങണമെന്ന് എം.രാജഗോപാലന്‍ എം.എല്‍.എ പറഞ്ഞു. ഇതിനൊപ്പം കാടറിയുന്ന തദ്ദേശീയരെ ഉള്‍പ്പെടുത്തി വിപുലീകൃതമായ ദ്രുതകര്‍മ സേനയുടെ രൂപീകരണം അത്യാവശ്യമാണ്. കാട്ടാനയുള്പ്പെടെയുള്ളവയെ പ്രതിരോധിക്കാന്‍ ഒരുക്കുന്ന സംവിധാനങ്ങളുടെ സംരക്ഷണം ഉറപ്പാക്കണമെന്ന് എം. രാജഗോപാല്‍ എം.എല്‍.എ ആവശ്യപ്പെട്ടു. നിലത്തുകൂടി ചേര്‍ന്നു നിര്‍മ്മിക്കുന്ന സോളാര്‍ വേലികള്‍ സംരക്ഷിക്കപ്പെടുന്നില്ല. ഇത് സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാന്‍ കാലാനുസൃതമായ പരിശോധനകള്‍ നടത്തണം. അതിനാല്‍ സോളാര്‍ തൂക്കുവേലികള്‍ ആണ് അഭികാമ്യം. റെയില്‍ ഫെന്‍സിങ്, ട്രെഞ്ചിങ് തുടങ്ങിയവ കൂടി അതാത് പ്രദേശങ്ങള്‍ക്ക് യോജിച്ച പ്രതിരോധ മാര്‍ഗങ്ങളാണ് സ്വീകരിക്കേണ്ടത്. കാര്‍ഷിക വിളകള്‍ നഷ്ടമായ കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരം വനം വകുപ്പ് മുഖേന നല്‍കണമെന്നും നഷ്ടപരിഹാര തുക വര്‍ധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. വന്യമൃഗശല്യം ഉള്ള പ്രദേശങ്ങളിലുള്ളവര്‍ക്ക് കാലതാമസമില്ലാതെ തോക്ക് ലൈസന്‍സ് പുതുക്കി നല്‍കണം. സാമൂഹ്യ വനവത്കരണത്തിന്റെ ഭാഗമായി നട്ട അക്കേഷ്യ മരങ്ങള്‍ വ്യാപകമായി വളര്‍ന്നുവെന്നും അക്കേഷ്യയുടെ വേരറുത്ത് കൊണ്ട് പ്രകൃതി സംരക്ഷണം ഉറപ്പാക്കാന്‍ മനുഷ്യനും പ്രകൃതിക്കും യോജിച്ച മരങ്ങള്‍ നടണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.