കര്‍ണാടക വനാതിര്‍ത്തി കടന്ന് ആന കടന്നു വരുന്ന വഴി അടക്കണംസി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ
കാസർകോട് : കര്‍ണാടക വനാതിര്‍ത്തി കടന്ന് ആന കടന്നു വരുന്ന വഴി അടക്കണമെന്ന് സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ ആവശ്യപ്പെട്ടു. ആന വരാതിരിക്കാന്‍ പര്യാപ്തമായ പ്രതിരോധം തീര്‍ക്കണം. ട്രഞ്ച് തീര്‍ക്കുന്നത് കൊണ്ട് മാത്രം കാര്യമില്ല. മാങ്കുളം മോഡലിനെക്കുറിച്ച് പഠിച്ച് ശാസ്ത്രീയമായ രീതിയില്‍ നടപ്പിലാക്കണം. ഇപ്പോള്‍ പരമ്പരാഗത രീതിയിലാണ് ആളുകള്‍ പ്രതിരോധം തീര്‍ക്കുന്നത്. ആനയെ തുരത്താന്‍ വൈദഗ്ധ്യമുള്ള ആളുകള്‍ വേണം. ഇതിനായി വനമേഖലയോട് ചേര്‍ന്നുള്ള ആളുകള്‍ക്ക് പരിശീലനം നല്‍കണം. മലയോര ഹൈവേ കടന്നു പോകുന്ന പ്രദേശങ്ങളില്‍ അനുമതി കിട്ടാത്ത പ്രശ്നത്തിന് പരിഹാരം വേണമെന്നും ഉദ്യോഗസ്ഥരുടെ പരിമിതി പരിഹരിക്കാന്‍ എണ്ണം കൂട്ടണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. വനത്തിനുള്ളില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കണം. ഇങ്ങനെ ചെയ്താല്‍ വനഭൂമി കൂടുന്നതിനൊപ്പം വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിന്നും അവരെ രക്ഷപ്പെടുത്താനും സാധിക്കും.