വന്യമൃഗങ്ങളെ പ്രതിരോധിക്കാന്‍ സുരക്ഷാസംവിധാനം ശക്തിപ്പെടുത്തണം ഇ.ചന്ദ്രശേഖരന് എം.എല്‍.എ
കാസർകോട് : കാര്‍ഷിക വിളകള്‍ നശിക്കുന്നതിനൊപ്പം ആളുകള്‍ക്ക് ജീവഭയം കൂടിയുണ്ടെന്ന് ഇ.ചന്ദ്രശേഖരന് എം.എല്‍.എ പറഞ്ഞു. ഫെന്‍സിങ് ഇല്ലാത്ത പ്രദേശങ്ങളും കാഞ്ഞങ്ങാട് മണ്ഡലത്തിലുണ്ട്. അടുത്ത ദിവസങ്ങളില്‍ പോലും ബളാല്‍ പഞ്ചായത്തിലെ ചില പ്രദേശങ്ങളില്‍ ആനയിറങ്ങി. ആനയുടെ വരവില്‍ വീടുകളില്‍ താമസിക്കുന്നവര്‍ക്ക് പോലും രക്ഷയില്ലാതായെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായ റാണിപുരത്തേക്കുള്ള റോഡ് പ്രവൃത്തികള്‍ നടക്കുന്നുണ്ട്. ചുരുക്കം സ്ഥലങ്ങളില്‍ വനം വകുപ്പിന്റെ പ്രശ്നമുണ്ടെന്നും വര്‍ഷങ്ങളായി ഉപയോഗിക്കുന്ന റോഡിന്റെ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കാന്‍ സംസ്ഥാനാടിസ്ഥാനത്തില്‍ തീരുമാനമെടുക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു