കാസർകോട് : കാട്ടാനകളുടെ ആക്രമണത്തില്‍ കാര്‍ഷിക വിളകളുടെ നാശനഷ്ടങ്ങള്‍ക്കൊപ്പം ജീവഹാനി വരെയുണ്ടായ സംഭവങ്ങളുണ്ടാകുന്നുണ്ട്. ഭയപ്പാടോടെ നിരവധി പേരാണ് വീടു വിട്ടൊഴിഞ്ഞു പോയത്. എന്നാല്‍ അവരുടെ നഷ്ടങ്ങള്‍ നികത്തിയിട്ടില്ലെന്ന് എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. വനമേഖലയിലെ റോഡുകള്‍ ടാര്‍ ചെയ്യുന്നതിനോ കോണ്‍ക്രീറ്റ് ചെയ്യുന്നതിനോ തുക അനുവദിച്ചാല്‍ പോലും ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നില്ല. വന്യമൃഗങ്ങളെ പ്രതിരോധിക്കാനുള്ള തൂക്ക് സൗരോര്‍ജ വേലികള്‍ ഉള്‍പ്പെടെ എത്രമാത്രം പ്രായോഗികമാണെന്ന് പരിശോധിക്കണമെന്നും കാറഡുക്ക പഞ്ചായത്തില്‍ ഫോറസ്റ്റ് സ്റ്റേഷന് അനുവദിക്കാന്‍ നടപടി സ്വീകരിക്കണമെന്നും എം.എല്‍.എ പറഞ്ഞു.