മലബാർ സ്വാതന്ത്ര്യ സമരനായകരെ തമസ്കരിക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം നടത്തി
മാണിക്കോത്ത്: മലബാർ സ്വാതന്ത്ര്യസമര നായകരെ തമസ്കരിക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ
മുസ്ലിം യൂത്ത് ലീഗ് മാണിക്കോത്തിന്റെയും ചിത്താരി ശാഖയുടെയും നേതൃത്വത്തിൽ മഡിയനിലും സൗത്ത് ചിത്താരിയിലും പ്രതിഷേധ പ്രകടനം നടത്തി പോരാളികളുടെ പട്ടിക സ്ഥാപിച്ചു . ചിത്താരിയിലെ പ്രതിഷേധം ചിത്താരി ശാഖ പ്രസിഡന്റ് ബഷീർ ചിത്താരിയുടെ അധ്യക്ഷതയിൽ വാർഡ് ലീഗ് ജന. സെക്രട്ടറി അഹമ്മദ് കപ്പണക്കാൽ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് സമീൽ റൈറ്റർ, എം എസ എഫ് മണ്ഡലം പ്രസിഡന്റ് ജംഷീദ് കുന്നുമ്മൽ,കുവൈത്ത് കെഎംസിസി മണ്ഡലം വൈസ് പ്രസിഡന്റ് കരീം സി കെ,മുബഷിർ തായൽ, റിയാസ് തായൽ എന്നിവർ സംസാരിച്ചു. വാർഡ് സെക്രട്ടറി സി കെ ഇർഷാദ് സ്വാഗതവും മശൂർ കൂളിക്കാട് നന്ദിയും പറഞ്ഞു.