മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ കേരള
ഓൺലൈൻ മീഡീയ അസോസിയേഷന്റെ പ്രതിഷേധം.
കാസർകോട് :പബ്ലിക്ക് കേരള ചാനൽ പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ കേരള
ഒൺലൈൻ മീഡീയ അസോസിയേഷൻ ശക്തമായി പ്രതിഷേധിച്ചു. മാധ്യമപ്രവര്‍ത്തകരെ ഓഫീസിൽ ചെന്ന്
അക്രമിക്കുകയും അസഭ്യം പറയുകയും ഓഫീസ് തകര്‍ക്കുകയും ചെയ്ത നടപടി കിരാതമാണ്. സംഭവത്തില്‍ പൊലീസ് ശക്തമായി ഇടപെടണം.മാധ്യമപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ സംരക്ഷണം ഉറപ്പ് വരുത്തണമെന്നും അസോസിയേഷൻ ജില്ലാ പ്രസിഡന്റ് റഫീഖ് കേളോട്ട്, ജനറല്‍ സെക്രട്ടറി നജീബ് ബിൻ ഹസൻ എന്നിവര്‍ ആവശ്യപ്പെട്ടു.
ഇന്നലെയാണ് പബ്ലിക്ക് കേരള ഓഫീസില്‍ മൂന്നംഗ സംഘത്തിന്റെ ആക്രമണമണ്ടായത്
കാസര്‍കോട് ഖാദര്‍ കരിപ്പൊടി ഉടമസ്ഥതയിലുള്ളതാണ് മാധ്യമ സ്ഥാപനം പബ്ലിക് കേരള എഡിറ്റര്‍ തബഷീര്‍ റിപോർട്ടർ ആഷ്അലി എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെല്ലിക്കുന്നിലെ നാസര്‍ ജെ കെ ഇക്കു ഉളിയത്തടുക്കയിലെ നൗഷാദ് എന്നിവരാണ് ഓഫീസില്‍ എത്തി ആക്രമണം നടത്തിയെന്നാണ് പരാതി. സംഭവ സ്ഥലത്തെത്തിയ പോലീസ് മൂന്നു പേരെ കസ്റ്റഡിയിലെടുത്ത് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി . മൂന്നുപേരും ലഹരി ഉപയോഗിച്ചതായും പറയപ്പെടുന്നു. എന്നാല്‍ തങ്ങള്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചില്ലെന്നും ഒരു വിഷയവുമായി ബന്ധപ്പെട്ടാണ് ഓഫീസിലെത്തിയതെന്നും പ്രതികള്‍ പറയുന്നുണ്ടെങ്കിലും ഓഫീസിലെത്തിയവര്‍ക്ക് എന്തെങ്കിലും ദുരുദ്ദേശം ഉണ്ടായിരുന്നോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.