യുവതിയെ പീഡിപ്പിക്കാൻ ശ്രമം: ദന്ത ഡോക്ടർ അറസ്റ്റിൽ
ചവറ: ചികിത്സക്ക് എത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ സ്വകാര്യ ദന്താശുപത്രിയിലെ ഡോക്ടർ പൊലീസ് പിടിയിലായി. ചവറ കോട്ടയ്ക്കകം കുമ്പഴവീട്ടിൽ വിനീത് (30) ആണ് പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ച രാവിലെ ഇയാളുടെ ചവറ നല്ലേഴുത്ത്മുക്കിലുള്ള ഡെൻറൽ ക്ലിനിക്കിൽ ചികിത്സക്കായി എത്തിയ 23 വയസ്സുകാരിയെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. യുവതി നിലവിളിച്ചതോടെയാണ് ഇയാൾ പിന്മാറിയത് എന്ന് പരാതിയിൽ പറയുന്നു.
സംഭവത്തിന് ശേഷം ഉടൻ ക്ലിനിക്ക് പൂട്ടി രക്ഷപ്പെട്ട ഡോക്ടറെ അന്വേഷണത്തിനൊടുവിൽ പൊലീസ് പിടികൂടുകയായിരുന്നു. ചവറ ഇൻസ്പെക്ടർ എ. നിസാമുദ്ദീൻ, എസ്.ഐമാരായ സുകേഷ്, നൗഫൽ, ആൻറണി, എ.എസ്.ഐ അഷറഫ്, എസ്.സി.പി.ഒമാരായ തമ്പി, ഷീജ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.