കാസര്‍കോട്: കാസര്‍കോട്ടെ മാധ്യമ പ്രവര്ത്തകന് ഖാദര്‍ കരിപ്പൊടി ഉടമസ്ഥതയിലുള്ള പബ്ലിക് കേരളയുടെ ഓഫീസില്‍ മൂന്നംഗ സംഘത്തിന്റെ ആക്രമണമെന്ന് പരാതി. പബ്ലിക് കേരള എഡിറ്റര്‍ തബഷീര്‍ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെല്ലിക്കുന്നിലെ നാസര്‍ ജെ കെ ഇക്കു ഉളിയത്തടുക്കയിലെ നൗഷാദ് എന്നിവരാണ് ഓഫീസില്‍ എത്തി ആക്രമണം നടത്തിയെന്നാണ് പരാതി. സംഭവ സ്ഥലത്തെത്തിയ പോലീസ് മൂന്നു പേരെ കസ്റ്റഡിയിലെടുത്ത് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി . മൂന്നുപേരും ലഹരി ഉപയോഗിച്ചതായും പറയപ്പെടുന്നു. എന്നാല്‍ തങ്ങള്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചില്ലെന്നും ഒരു വിഷയവുമായി ബന്ധപ്പെട്ടാണ് ഓഫീസിലെത്തിയതെന്നും പ്രതികള്‍ പറയുന്നുണ്ടെങ്കിലും ഓഫീസിലെത്തിയവര്‍ക്ക് എന്തെങ്കിലും ദുരുദ്ദേശം ഉണ്ടായിരുന്നോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.