തലപ്പാടി അതിര്‍ത്തി കടക്കാന്‍ വ്യജ ആര് ടി പിസിആര്‍ നെഗറ്റീവ് സര്ട്ടിഫിക്കറ്റ്ഇതുവരെ
പിടിലായത് 11 പേര് ലക്ഷ്യം മാളുകള്‍
തലപ്പാടി : തലപ്പാടി അതിര്‍ത്തി കടക്കാന്‍ വ്യജ ആര് ടി പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി സഞ്ചരിക്കുന്നവര്‍ കൂടി വരികയാണെന്ന് ഉള്ളാളം പോലീസ് .നിരവധി തവണ ഇതിനെതിരെ മുന്നറിയിപ്പ് നല്‍കിയിട്ടും നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവരെ പിടികൂടി അറസ്റ്റ് ചെയുകയെല്ലാതെ മറ്റു നിര്‍വാഹം ഇല്ലെന്ന് പോലീസ് വ്യക്തമാക്കി .ഇതുവരെ 11 പേരെയാണ് ഇത്തരത്തില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത് . പലരും മാളുകള്‍ സന്ദര്‍ശിക്കാനാണ് ഇവിടെ എത്തുന്നതെന്നും ഇത് വലിയ ഭിഷണിയാണ് സ്യഷ്ട്ടിക്കുന്നതെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു .
കഴിഞ്ഞ ദിവസം തിരുത്തല്‍ വരുത്തി തയ്യാറാക്കിയ ആര് ടി പിസിആര്‍ നെഗറ്റീവ് സര്ട്ടിഫിക്കറ്റ്കാണിച്ച് കര്‍ണാടകയിലേക്ക് കടക്കാന്‍ ശ്രമിച്ച കേരളത്തില്‍ നിന്നുള്ള നാലുപേരെ വ്യാഴാഴ്ച തലപ്പാടിയില്‍ ഉള്ളാള്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്ന . അദില്‍, ഹനിന്, ഇസ്മാഈല്‍, അബ്ദുല്‍ തമീം എന്നിവരാണ് അറസ്റ്റിലായത്. എഡിറ്റ് ചെയ്ത റിപ്പോര്‍ട്ട് മൊബൈല്‍ ഫോണുകളിലാണ് നാലുപേരും പൊലീസിനെ കാണിച്ചത്. വിദഗ്ദ പരിശോധനയില്‍ വ്യാജമെന്ന് മനസിലാവുകയായിരുന്നു. ഇതേ തുടര്‍ന്നാണ് അറസ്റ്റ്.