ആവിക്കരയിലെ ഓട്ടോ തൊഴിലാളി പവിത്രൻ ചികിത്സക്കായി കനിവ് തേടുന്നു
കാഞ്ഞങ്ങാട്: ആവിക്കരയിലെ ഓട്ടോ തൊഴിലാളിയായ കെ.പവിത്രൻ പാൻക്രീ യാസിൻ്റെ പ്രവർത്തനം നിലച്ചിട്ട് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ നേരിടുകയാണ്. കഴിഞ്ഞ ഒരു വർഷത്തോളമായി മംഗലാപുരത്തെ വിവിധ ആശുപത്രികളിലായി ചികിത്സ നടത്തിയെങ്കിലും യാതൊരു മാറ്റവും കാണുന്നില്ല.
പാവപ്പെട്ട കുടുംബാംഗമായ പവിത്രൻ്റെ ചികിത്സക്ക് ഇതിനകം തന്നെ ഭാരിച്ച തുക കുടുംബം ചിലവാക്കി
കടം വാങ്ങിയും മറ്റുമാണ് ഇത് വരെ ചികിത്സ നടത്തിയത്
വിദഗ്ദ്ധ ചികിത്സ നടത്തിയാൽ പവിത്രന് ജീവിതത്തിലേക്ക് തിരികെ വരാം എന്നാണ് വിദഗ്ദ്ധ ഡോക്ടർമാരുടെ അപ്രായം
ഓപ്പറേഷൻ ഉൾപ്പെടെയുള്ള ചികിത്സക്കായി ഏകദേശം 20 ലക്ഷം രൂപ വേണ്ടി വരുമെന്നതിനാൽ
കെ.പി.മോഹനൻ (ജനറൽ സെക്രട്ടറി: ദളിത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ) ചെയർമാനായും വിനോദ് ആവിക്കര (ജനറൽ കൺവിനർ,)
പ്രവീൺ തോയമ്മൽ ട്രഷററായും ചികിത്സാ സഹായ കമ്മിറ്റി രൂപികരിച്ച് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.
പവിത്രൻ്റെ ചികിത്സക്കായി സുമനസുകൾ സഹായിക്കണമെന്ന് കമ്മിറ്റി ഭാരവാഹികൾ അഭ്യർത്ഥിച്ചു’
ഇതിനായി ഹോസ്ദുർഗ് സർവ്വീസ് സഹകരണ ബാങ്കിൽ പവിത്രൻ ചികിത്സ സഹായ കമ്മിറ്റി എന്ന പേരിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ടു്.
അക്കൗണ്ട്: നമ്പർ
അക്കൗണ്ട് നമ്പർ:21343
G pay no .. 9947960306