സൗദിയില്‍ കോവിഡ് ബാധിച്ച് ഭാര്യയും കുഞ്ഞും മരിച്ചു;നാട്ടിലെത്തിയ പ്രവാസി ജീവനൊടുക്കി
എറണാകുളം: സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച് ഭാര്യയും ദിവസങ്ങള്‍ക്കു ശേഷം കുഞ്ഞും മരിച്ചതിനു പിന്നാലെ നാട്ടിലെത്തിയ യുവാവിനെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.
എറണാകുളം ചെങ്ങമനാട് കപ്രശ്ശേരി പൊട്ടയില്‍ (വലിയ വീട്ടില്‍) കുഞ്ഞുമോന്റെയും ഉഷയുടെയും മകന് വിഷ്ണുവിനെയാണ് (32) വ്യാഴാഴ്ച രാവിലെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സൗദിയില്‍ അക്കൗണ്ടന്റായിരുന്ന വിഷ്ണുവിനൊപ്പമായിരുന്നു ഭാര്യ ഗാഥയും. ആറുമാസം ഗര്‍ഭിണിയായിരുന്ന ഗാഥയെ പ്രസവത്തിന് നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങള്‍ നടത്തിയപ്പോഴാണ് കോവിഡ് ബാധിച്ചതായി കണ്ടെത്തിയത്. നില വഷളായതിനത്തെുടര്‍ന്ന് കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. മണിക്കൂറുകള്‍ക്കകം ഗാഥ മരിച്ചു. രണ്ട് ദിവസത്തിന് ശേഷം കുഞ്ഞും മരിക്കുകയായിരുന്നു.