ചന്ദനമരങ്ങൾ വിൽക്കുന്നുണ്ടോയെന്ന് ചോദിച്ചതിനു പിന്നാലെ ക്ഷേത്രവളപ്പില്‍നിന്ന് ചന്ദനമരങ്ങള്‍ അപ്രത്യക്ഷമായി
നീലേശ്വരം: ബങ്കളം കൂട്ടുപുന്നയിലെ തറവാട്ടു ക്ഷേത്രവളപ്പില്‍നിന്ന് മൂന്നു ചന്ദനമരങ്ങള്‍ മോഷണം പോയി. കൂട്ടുപുന്ന കുണ്ടോര്‍ ചാമുണ്ഡേശ്വരി ക്ഷേത്രവളപ്പിലെ ചന്ദനമരങ്ങളാണ് ചൊവ്വാഴ്ച രാത്രി മോഷണം പോയത്. ചന്ദനമരങ്ങള്‍ക്ക് ആയിരക്കണക്കിന് രൂപ വിലവരും. ഏതാനും ദിവസം മുമ്പ് രണ്ടു പേർ ഇവിടെ എത്തി ചന്ദനമരങ്ങൾ വിൽക്കുന്നുണ്ടോയെന്ന് ചോദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മോഷണം പോയതെന്ന് തറവാട്ടംഗം കൂട്ടുപുന്നയിലെ എം. കുഞ്ഞിരാമന് നീലേശ്വരം പൊലീസില്‍ നൽകിയ പരാതിയിൽ പറഞ്ഞു.