കുംബഡാജെ പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഓവർസിയറുടെ ഒഴിവ്
കുംബഡാജെ: കുംബഡാജെ പഞ്ചായത്തിൽ മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ ഒരു ഓവർ സിയറുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച സെപ്റ്റംബർ ആറിന് രാവിലെ 11 ന് കുംബഡാജെ പഞ്ചായത്ത് കാര്യാലയത്തിൽ നടക്കും. സിവിൽ എൻജിനീയറിങ്ങ് ബിരുദമോ, ത്രിവത്സര ഡിപ്ലോമയോ ഉള്ളവർക്ക് പങ്കെടുക്കാം. പഞ്ചായത്ത് പരിധിയിലുള്ളവർക്ക് മുൻഗണന. ഫോൺ: 04998 260237