പുസ്തക പ്രകാശന ചടങ്ങ് ഓർമ്മ പുസ്തക താളുകളുടെ സംഗമ വേദിയായി:ഡോ: അബ്ദു സമദ് സമദാനി
ഫറൂഖ്: പഴയ ക്യംപസിനുള്ളിൽ വീണ്ടും കണ്ടു മുട്ടിയപ്പോൾ ഓർമ്മകളുടെ ഓളങ്ങൾ തലോടുന്ന തൂവൽ സ്പർശമായി പരിണമിച്ചു എന്ന് ഡോ: അബ്ദ് സമദ് സമദാനി പറഞ്ഞു. എന്റെ സഹപാഠി ഡോ: ഖാദർ മാങ്ങാടിന്റെ പുസ്തകം പ്രകാശനം കർമ്മം നിർവ്വഹിക്കാൻ സാധിച്ചത് ജീവിതത്തിൽ ലഭിച്ച മറ്റൊരു സൗഭാഗ്യമായിട്ടാണ് ഇതിനെ കാണുന്നത്,ആത്മ കഥ എങ്ങിനെ എഴുതണമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഗ്രന്ഥകർത്താവായ ഖാദർ എന്ന് സമദാനി പറഞ്ഞു. കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോക്ടർ ഖാദർ മാങ്ങാട്. എഴുതിയ “ഫാറൂഖ് കോളേജിലെ ലുങ്കിയും വൈസ് ചാൻസലർ പദവിയും “എന്ന പുസ്തകം കെ.പി.സി.സി. സെക്രട്ടറി കെ.പി. അനിൽ കുമാറിന് നൽകി പ്രകാശനം കർമ്മം നിർവ്വഹിച്ച് സംസാരിക്കുകസ്യായിരുന്നു അദ്ദേഹം.
തന്റെ പദവി മറന്നു കൊണ്ട് സ്വയം കളിയാക്കുന്ന രചനാ ശൈലി അനുകരണീയമാണെന്നും സമദാനി പറഞ്ഞു . കാരുണ്യത്തിന്റെയും അനുകമ്പയുടെയും സന്ദേശം ഒരു പ്രദേശത്തെയും ലോകത്തെയും സാക്ഷ്യപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . കോവിഡ് രോഗത്തെ അതി ജീവിക്കാൻ ശാസ്ത്രത്തേക്കാൾ കൂടുതൽ സഹായിക്കുന്നത് കാരുണ്യമുള്ള മനസ്സുകൾക്കാണ് എന്നും സമദാനി പറഞ്ഞു. ഫാറൂഖ് കോളേജ് സെമിനാർ ഹാളിൽ നടന്ന ചടങ്ങിൽ
പ്രിൻസിപ്പൽ ഡോക്ടർ കെ എം നസീർ അധ്യക്ഷം വഹിച്ചു .സി. മമ്മുട്ടി, ടി.എ. ഖാലിദ്, എം ഉസ്മാൻ ഡോ:അബ്ദുൾ മജീദ്, കുഞ്ഞലവി, ഡോ: ഖാദർ മാങ്ങാട് തുടങ്ങിയവർ പ്രസംഗിച്ചു.